കുമാരസ്വാമി ഉടൻ രാജി വെക്കണം -യെദ്യൂരപ്പ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ഉടൻ രാജി വെക്കണമെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ​ ബി.എസ്​ യെദ്യൂരപ്പ . രണ്ട്​ സ്വതന്ത്രരും ജെ.ഡി.എസിൽ നിന്നും കോൺഗ്രസിൽ നിന്നുമായി 15ൽപരം എം.എൽ.എമാരും രാജി വെച്ച്​ ബി.ജെ.പിയെ പിന്തുണ ക്കുമെന്ന്​ അറിയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വെക്കുകയാണ്​ വേണ്ടതെന്ന്​ അദ്ദേഹം പറഞ്ഞു.

വിമത എം.എൽ.എമാരുടെ രാജിയെ തുടർന്ന്​ കർണാടക ഭരണപക്ഷത്ത്​ ഉരുത്തിരിഞ്ഞ രാഷ്​ട്രീയ പ്രതിസന്ധി ഒമ്പത്​ ദിവസ​േത്താളമായി തുടരുകയാണ്​. അതിനിടെ സഖ്യസര്‍ക്കാറിൻെറ ശ്രമങ്ങള്‍ക്ക് ഇന്ന്​ വീണ്ടും തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് ഇന്നലെ നിലപാടെടുത്ത എം.ടി.ബി നാഗരാജ് ഇന്ന് വീണ്ടും മുംബൈയിലെ വിമത ക്യാമ്പിലെത്തി. മറ്റ് രണ്ട് പേര്‍ കൂടി വിമതര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.

നിലവിൽ വിമത എം.എൽ.എയായ രാമലിംഗ റെഡ്ഡിയുമായി അനുനയ ശ്രമങ്ങള്‍ തുടരുന്നുണ്ട്​. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ കോണ്‍ഗ്രസ് എം.എല്‍.എമാരുമായും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും എച്ച്.ഡി ദേവഗൌഡയുമായും ചര്‍ച്ചകള്‍ നടത്തുകയാണ്.

Tags:    
News Summary - Request CM Kumaraswamy to resign immediately, says BS Yeddyurappa -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.