??????????? ??????????????? ?????????? ??? ???? ????????? ?????????? ?????? ??????????? ??? ???????????

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം

ന്യൂഡൽഹി: 71-ാം റിപ്പബ്ലിക് ദിനം രാജ്യത്താകമാനം വർണാഭമായി ആഘോഷിച്ചു. ദേശീയ യുദ്ധ സ്മാരകത്തി ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യതലസ്ഥാനത്ത് തു ടക്കമായത്. രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അടക്കം ചടങ്ങുകളും അരങ്ങേറി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിൽ ആദരമർപ്പിക്കുന്നു

ബ്രസീൽ പ്രസിഡന്‍റ് ജൈർ ബോൾസനാരോയായിരുന്നു റിപ്പബ്ലിക് ദിന പരേഡിലെ ഈ വർഷത്തെ മുഖ്യാതിഥി. 90 മിനിറ്റ് നീണ്ട ഇത്തവണത്തെ പരേഡിൽ സാറ്റലൈറ്റ് വേധ മിസൈലിന്‍റെ മാതൃകയടക്കം പ്രദർശിപ്പിച്ചു. കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾക്ക് പരേഡിൽ അനുമതി നിഷേധിച്ചിരുന്നു. വനിതാ ക്യാപ്റ്റൻ തനിയ ഷേർഗിൽ പുരുഷ ജവാന്മാരുടെ കണ്ടിജന്‍റിന് നേതൃത്വം നൽകിയത് പരേഡിലെ പുതുമയായി.

ആറു തലങ്ങളിലെ കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. അമർ ജവാൻ ജ്യോതിക്ക് പകരമാണ് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാന മന്ത്രി പുഷ്പചക്രം അർപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കൂടെയുണ്ടായിരുന്നു.

Tags:    
News Summary - republic day celebration-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.