ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ ലേഖനമെഴുതിയതിന്റെ പേരിൽ ഗുജറാത്ത് പൊലീസിന്റെ അറസ്റ്റിൽനിന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് മാധ്യമപ്രവര്‍ത്തകരായ ബെഞ്ചമിന്‍ നിക്കോളാസ് ബ്രൂക് പാര്ക്കിന്, കോള്‍ നിന കോര്‍ണിഷ് എന്നിവർക്ക് താൽക്കാലിക സംരക്ഷണം നൽകി സുപ്രീംകോടതി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇവര്‍ക്ക് ഗുജറാത്ത് പൊലീസ് സമന്‍സ് അയച്ചിരുന്നു.
ഡിസംബര്‍ ഒന്നിന് ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ നടപടികള്‍ ഉണ്ടാവരുതെന്ന് വ്യക്തമാക്കി ഗുജറാത്ത് പൊലീസിന് ജസ്റ്റിസുമാരായ ബി.ആര് ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഹരജിക്കാര്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹൈകോടതിയെ സമീപിക്കാതെ ഇരുവരും സുപ്രീംകോടതിയെ നേരിട്ട് സമീപിച്ചതിൽ ബെഞ്ച് നീരസം പ്രകടിപ്പിച്ചു.
അദാനിക്കെതിരെ ലേഖനമെഴുതിയതിന്റെ പേരിൽ ഗുജറാത്ത് പൊലീസിന്റെ അറസ്റ്റിൽനിന്ന് മാധ്യമപ്രവര്‍ത്തകരായ രവി നായര്‍ക്കും ആനന്ദ് മഗ്നാലെക്കും കോടതി നേരത്തെ സംരക്ഷണം നൽകിയിരുന്നു. ‘സീക്രട്ട് പേപ്പര്‍ ട്രയല്‍ റിവീല്‍സ് ഹിഡന്‍ അദാനി ഇന്‍വസ്റ്റേഴ്സ്’ എന്ന പേരിൽ ഓഹരി കൃത്രിമവുമായി ബന്ധപ്പെട്ട ലേഖനം എഴുതിയതിനായിരുന്നു ഇരുവരും ഭീഷണി നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.