കോവിഡ് ബെഡ് അഴിമതി തടയാൻ 'കേരള മോഡൽ' വേണമെന്ന് റിപ്പോർട്ട്
ബംഗളൂരു: ബംഗളൂരു കോർപറേഷനിലെ വാർ റൂമുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതി തടയാൻ 'കേരള മോഡൽ' നടപ്പാക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. കോവിഡ് ബെഡ് അഴിമതി പുറത്തുവന്ന സാഹചര്യത്തിൽ ബംഗളൂരു കോർപറേഷന് കീഴിലെ സെൻട്രൽ ഹോസ്പിറ്റൽ ബെഡ് മാനേജ്മെൻറ് സിസ്റ്റം (സി.എച്ച്.ബി.എം.എസ്) സുതാര്യവും അഴിമതിമുക്തവുമാക്കാൻ നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് 'കേരള മോഡൽ' മാതൃകയാക്കണമെന്ന് ചൂണ്ടിക്കാട്ടിയത്.
കേരള സർക്കാറിെൻറ കോവിഡ് 19 ജാഗ്രത പോർട്ടലിെൻറ മാതൃകയിൽ സമഗ്രമായ ഡാഷ്ബോർഡാണ് ബി.ബി.എം.പിയും ഒരുക്കേണ്ടതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കേരളത്തിെൻറ കോവിഡ് ജാഗ്രത വെബ്ൈസറ്റ് വഴി ദിനേനയുള്ള കോവിഡ് റിപ്പോർട്ടുകളും ആക്ടിവ് കേസ് സംബന്ധിച്ച വിശദാംശങ്ങളും വാക്സിനേഷൻ, ഹോട്ട്സ്പോട്ടുകൾ തുടങ്ങിയവ അറിയാനാകും.
ബി.ബി.എം.പിയുടെ സി.എച്ച്.ബി.എം.എസ് വെബ്സൈറ്റിലാകെട്ട വിവിധ ആശുപത്രികളിലെ സർക്കാർ േക്വാട്ടയിൽ ലഭ്യമായ കോവിഡ് ബെഡുകളുടെ വിവരം മാത്രമാണുള്ളത്. കോവിഡ് ജാഗ്രത പോർട്ടൽ മാതൃകയിൽ വിവിധ സേവനങ്ങളും ദിനേനയുള്ള റിപ്പോർട്ട് സംവിധാനം, അംഗീകൃത ഏജൻസിയെ സെക്യൂരിറ്റി ഒാഡിറ്റിങ് തുടങ്ങിയവയും ഉൾപ്പെടുത്തി സി.എച്ച്.ബി.എം.എസ് കാര്യക്ഷമമാക്കണമെന്നാണ് സമിതി നിർദേശം.
ബംഗളൂരു കോർപറേഷനിലെ വാർ റൂമുകൾ കേന്ദ്രീകരിച്ച് നടന്ന കോവിഡ് ബെഡ് അഴിമതിയുമായി ബന്ധപ്പെട്ട് സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ രണ്ട് ഡോക്ടർമാരടക്കം നാലുപേർ അറസ്റ്റിലായിട്ടുണ്ട്. 18 പേരെ ചോദ്യം ചെയ്തു. എട്ട് വാർ റൂമുകളിലെയും സി.സി.ടി.വി കാമറ ദൃശ്യങ്ങളടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അഴിമതി സംഭവത്തിൽ മുസ്ലിം ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തി ബി.ജെ.പി എം.പി തേജസ്വി സൂര്യ രംഗത്തുവന്നത് ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.