എന്‍. ചന്ദ്രബാബു നായിഡു
Posted On
date_range Updated On
date_range വൃക്ക, കരൾ, രോഗികൾക്ക് ആശ്വാസം; 895 പെൻഷനുകൾ അനുവദിച്ച് ആന്ധ്രാ സർക്കാർ
തെലങ്കാന: ഡയാലിസിസിന് വിധേയരായവർക്കും വൃക്കരോഗികൾക്കും, വൃക്ക, കരൾ, ഹൃദയം എന്നിവ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്കുമായി എൻ.ടി.ആർ ഭരോസ പെൻഷൻ പദ്ധതി പ്രകാരം 895 പുതിയ പെൻഷനുകൾ ആന്ധ്രാപ്രദേശ് സർക്കാർ അനുവദിച്ചതായി മന്ത്രി കൊണ്ടപ്പള്ളി ശ്രീനിവാസ് അറിയിച്ചു.
മാരകമായ അസുഖങ്ങൾ ബാധിച്ച നിർധനരും അർഹരുമായ രോഗികൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാൻ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു എടുത്ത തീരുമാനമാണിതെന്ന് മന്ത്രി അറിയിച്ചു. ഡയാലിസിസ് രോഗികൾക്കും അവയവം മാറ്റിവെച്ചവർക്കും പുറമെ, ഫൈലേറിയസിസ് (മന്ത് രോഗം), കുഷ്ഠരോഗം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങൾ ബാധിച്ച പാവപ്പെട്ട രോഗികളെയും പെൻഷൻ ആനുകൂല്യത്തിനായി പരിഗണിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.