ന്യൂഡൽഹി: അനിൽ അംബാനി ഗ്രൂപ്പ് കമ്പനിയായ റിലയൻസ് പവറുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഒരാളെക്കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. 68 കോടി രൂപയുടെ വ്യാജ ബാങ്ക് ഗാരന്റി നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് അമർ നാഥ് ദത്ത എന്നയാളെ അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നാമത്തെ അറസ്റ്റാണ് ഇത്. പ്രതിയെ പ്രത്യേക കോടതി നാല് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു.
നേരത്തേ, റിലയൻസ് പവർ സി.എഫ്.ഒ അശോക് കുമാർ പാൽ, ഒഡിഷ ആസ്ഥാനമായ ബിസ്വാൾ ട്രേഡ്‍ലിങ്ക് എന്ന കമ്പനിയുടെ എം.ഡി പാർഥസാരഥി ബിസ്വാൾ എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. റിലയൻസ് പവറിെന്റ ഉപസ്ഥാപനത്തിെന്റ പേരിൽ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് നൽകിയ 68.2 കോടി രൂപയുടെ ബാങ്ക് ഗാരന്റി വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബിസ്വാൾ ട്രേഡ്‍ലിങ്കാണ് വ്യാജ ബാങ്ക് ഗാരന്റി തയാറാക്കി നൽകിയത്. ഇവരുടെ നേതൃത്വത്തിൽ ഇതിനായി റാക്കറ്റ് പ്രവർത്തിച്ചിരുന്നതായും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.