ഡൽഹിയിൽ റെഡ് അലർട്ട്; ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ട്

ന്യൂഡൽഹി: ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ പെയ്യുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളം കയറിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എയർപോർട്ട് റോഡ്, മിന്‍റൊ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. ശക്തമായ മഴ വിമാന സർവീസുകളെ സാരമായി ബാധിച്ചു. ഡൽഹി ആഭ്യന്തര വിമാനത്താവളത്തിലെ 40 ഓളം വിമാനങ്ങളാണ് വഴി തിരിച്ച് വിട്ടത്

രൂക്ഷമായ മഴയാണ് ഇന്നലെ രാത്രിയിൽ പെയ്ത്. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ ആളുകളെ നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയട്ടുണ്ട്.

Tags:    
News Summary - red alert in delhi due to heavy Rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.