നോട്ട്​ അസാധുവാക്കൽ:  പാർലമെൻററി  സമിതിക്ക്​ മുന്നിൽ ഉത്തരം മുട്ടി ഉൗർജിത്​ പ​േട്ടൽ

ന്യൂഡൽഹി: നോട്ട്​ അസാധുവാക്കലുമായി ബന്ധപ്പെട്ട്​പാർലമ​െൻറ്​ ധനകാര്യ സമിതിക്ക്​ മുമ്പാകെ ഹാജരായ റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പ​േട്ടലിന്​ മിക്ക ചോദ്യങ്ങൾക്കും ഉത്തരം പറയാൻ സാധിച്ചില്ല. 

നോട്ട്​ പിൻവലിക്കലിന്​ ശേഷം ബാങ്കുകളിൽ തിരിച്ചെത്തിയ പണത്തി​​െൻറ കണക്കുകളെ കുറിച്ചോ പ്രതിസന്ധി എന്നു തീരുമെന്ന ചോദ്യത്തിനോ അദ്ദേഹത്തിന് മറുപടിയുണ്ടായില്ല​. 9.2 ​കോടിയുടെ പുതിയ നോട്ടുകൾ വിനിമയത്തിനെത്തിച്ചു എന്ന കാര്യം മാത്രമാണ്​ അദ്ദേഹത്തിന്​ പറയാൻ  സാധിച്ചത്​. ജനുവരി ആദ്യം തന്നെ നോട്ട്​ പിൻവലിക്കലിനുള്ള നടപടികൾ റിസർവ്​ ബാങ്ക്​ ആരംഭിച്ചിരുന്നു. എന്നാൽ നോട്ടുകൾ പിൻവലിക്കാനുള്ള നിർദ്ദേശം സർക്കാറിൽ നിന്ന്​ ഉണ്ടായത്​ നവംബർ 7ാം തിയതിയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാർലിമ​െൻററി ധനകാര്യ സമിതിക്ക്​ മുമ്പാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാജരാവണമെന്ന്​ ​സമിതി ചെയർമാൻ കെ.വി.തോമസ്​ ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നീട്​ സമിതിയിലെ ബി.ജെ.പി അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന്​ തീരുമാനം മാറ്റുകയായിരുന്നു. 

നോട്ട്​ പിൻവലിക്കലിന്​ ശേഷം വലിയ വിമർശനങ്ങളാണ്​ ആർ.ബി.​െഎ നേരിടേണ്ടി വന്നത്​.  റിസർവ്​ ബാങ്കി​​െൻറ വിശ്വാസ്യത തകരുന്നതിന്​ നോട്ട്​ പിൻവലിക്കൽ ഇടയാക്കിയെന്ന വിമർശനം റിസർവ്​ ബാങ്കിന്​ നേരിടേണ്ടി വന്നു. റിസർവ്​ ബാങ്കി​​െൻറ അധികാരത്തിലേക്ക്​ കേന്ദ്രസർക്കാർ കടന്നു കയറുകയാണെന്ന വിമർശനം റിസർവ്​ ബാങ്ക്​ ജീവനക്കാർ തന്നെ ഉന്നയിച്ചു. ഇതു സംബന്ധിച്ച്​ റിസർവ്​ ബാങ്കിലെ വിവിധ തൊഴിലാളി സംഘടനകൾ ഉൗർജിത്​ പ​േട്ടലിന്​ കത്തയച്ചതും വാർത്തയായിരുന്നു.

Tags:    
News Summary - RBI Chief Urjit Patel To MPs: Demonetisation Process Started Last January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.