മുംബൈ: 2017 -18 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് (ആർ.ബി.െഎ) 8.46 ടൺ സ്വർണം വാങ്ങിയതായി രേഖ. കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ കേന്ദ്ര ബാങ്കിെൻറ ആദ്യ സ്വർണം വാങ്ങൽ കൂടിയാണിത്. 2018 ജൂൺ 30ന് അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തിെൻറ ആദ്യ പാദത്തിൽ 566.23 ടൺ സ്വർണശേഖരമാണ് ബാങ്കിനുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സ്വർണത്തിെൻറ അളവ് 557.77 ടൺ ആയിരുന്നു. ബാങ്കിെൻറ വാർഷിക റിപ്പോർട്ടിലാണ് ഇൗ വിവരങ്ങൾ.
2009 നവംബറിലാണ് ആർ.ബി.െഎ അവസാനം സ്വർണം വാങ്ങിയത്. കരുതൽശേഖരം കൂട്ടാൻ അന്താരാഷ്ട്ര നാണയ നിധിയിൽനിന്ന് (െഎ.എം.എഫ്) 200 ടൺ സ്വർണമാണ് അന്ന് വാങ്ങിയത്. ഇപ്പോഴത്തെ ആകെ സ്വർണ ശേഖരമായ 566.23 ടണ്ണിൽ 292.30 ടൺ സ്വർണവും രാജ്യത്ത് വിതരണം ചെയ്യുന്ന കറൻസി നോട്ടുകളുടെ കരുതൽ ശേഖരമായാണ് സൂക്ഷിക്കുക. ഇൗ സ്വർണം ബാങ്കിലെ നോട്ട് വിതരണ വിഭാഗത്തിെൻറ ആസ്തിയായും ബാക്കി ബാങ്കിെൻറ സ്വന്തം ആസ്തിയായുമാണ് കണക്കാക്കുന്നത്.
ഇതിൽ ബാങ്കിെൻറ കൈവശമുള്ള സ്വർണത്തിെൻറ വില മാത്രം 69,674 കോടി വരും. സ്വർണം വാങ്ങുന്നതിെൻറ കാരണമോ എവിടെനിന്നാണ് വാങ്ങിയതെന്നോ കേന്ദ്ര ബാങ്ക് മിക്കപ്പോഴും വ്യക്തമാക്കാറില്ലെങ്കിലും ഭാവിയിൽ മറ്റു സ്ഥിര ആസ്തികേളക്കാൾ സ്വർണത്തിന് മൂല്യമേറുമെന്നതിെൻറ അടിസ്ഥാനത്തിലാണ് മഞ്ഞലോഹം കൂടുതലായി വാങ്ങി സൂക്ഷിക്കുന്നതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.