ഫരീദാബാദ്: എല്ലാ ആഴ്ചയിലും ഫോൺ കോൾ ചെയ്യുന്നതിനുള്ള ഇളവ് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് നീംക ജയിലിൽ നിരാഹാര സമരം കിടന്ന് തടവു പുള്ളികൾ. നാൽപ്പതോളം പേരാണ് ജയിൽ അധികൃതർക്കെതിരെ സമരം ചെയ്യുന്നത്. ശനിയാഴ്ച ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പിലാണ് പ്രശ്നം പരാമർശിച്ചരിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം വീട്ടിലേക്ക് ഫോൺ ചെയ്യാൻ തടവുകാർക്ക് അനുവാദം ഉണ്ടായിരുന്നത് രണ്ട് ദിവസമായി കുറച്ചെന്നും ഇത് ചോദ്യം ചെയ്തവരെ ജയിൽ അധികൃതർ മർദിച്ചുവെന്നുമാണ് കുറിപ്പിലെ ആരോപണം.
ഫോൺ കോൾ അനുവദിക്കാത്തതിൽ തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ജയിലിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പിലുണ്ട്.
നീംക ജയിലിൽ രാമ ക്ഷേത്രത്തിന് ബോംബ് വെക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ തടവിലായ പ്രതിയെ സഹതടവുകാരൻ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.