സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം: ചർച്ച മാർച്ചിൽ

ത​വാ​ങ്: ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​​ക്കെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും മാ​ർ​ച്ച് ഒ​മ്പ​തി​ന് ന​ട​ക്കു​മെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു. ഇ​ട​വേ​ള​ക്കു​ശേ​ഷം മാ​ർ​ച്ച് ഒ​മ്പ​തു​മു​ത​ൽ ഏ​പ്രി​ൽ ര​ണ്ടു​വ​രെ സ​ഭ വീ​ണ്ടും സ​മ്മേ​ളി​ക്കും.

പ്ര​തി​പ​ക്ഷം സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തി​യാ​ൽ ഞ​ങ്ങ​ൾ​ക്ക് ഗി​ല്ല​റ്റി​ൻ (ച​ർ​ച്ച​യോ ന​ട​പ​ടി​ക​ളോ ഇ​ല്ലാ​തെ ബി​ല്ലു​ക​ളും മ​റ്റും പാ​സ്സാ​ക്കു​ക) ചെ​യ്യേ​ണ്ടി​വ​രും. അ​ത് അ​വ​ർ​ക്ക് വ​ലി​യ ന​ഷ്ട​മാ​യി​രി​ക്കു​മെ​ന്നും കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു.

സുപ്രധാന ബി​ല്ലു​ക​ളും നി​യ​മ നി​ർ​മാ​ണ​ങ്ങ​ളും പാ​സ്സാ​ക്കും. പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന്റെ അ​ദ്യ സെ​ഷ​നി​ലെ​പ്പോ​ലെ പ്ര​തി​പ​ക്ഷം ര​ണ്ടാം സെ​ഷ​നി​ലും പ്ര​തി​ഷേ​ധം തു​ട​ർ​ന്നാ​ൽ അ​ത് ആ​ത്യ​ന്തി​ക​മാ​യി അ​വ​ർ​ക്ക് ദോ​ഷ​ക​ര​മാ​യി​രി​ക്കു​മെ​ന്നും കി​ര​ൺ റി​ജി​ജു മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - No-confidence motion against Speaker: Discussion in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.