ഗോ​വ ഫോ​ർ​വേ​ർ​ഡ് പാ​ർ​ട്ടി​യു​മാ​യി കൈ​കോ​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സ്

പ​നാ​ജി: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ഗോ​വ​യി​ൽ ഒ​രു​ക്കം തു​ട​ങ്ങി കോ​ൺ​ഗ്ര​സ്. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യാ​യ ഗോ​വ ഫോ​ർ​വേ​ർ​ഡ് പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് സ​ഖ്യം സ​ഹാ​യി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണി​ത്. ഗോ​വ കാ​ർ​ണി​വ​ലി​ലെ ഒ​രു ച​ട​ങ്ങി​നി​ടെ ഗോ​വ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​മി​ത് പ​ട്ക​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. ഇ​​പ്പോ​ൾ കാ​ർ​ണി​വ​ലി​ൽ നി​ങ്ങ​ൾ​ക്ക് നാ​ലു ദി​വ​സം ആ​ഘോ​ഷി​ക്കാം.

എ​ന്നാ​ൽ, ഗോ​വ പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്ന് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ചാ​ൽ നി​ങ്ങ​ൾ​ക്ക് എ​ന്നും ആ​ഘോ​ഷി​ക്കാ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​രോ​ടാ​യി പ​ട്ക​ർ പ​റ​ഞ്ഞു. എ.​ഐ.​സി.​സി ഗോ​വ ഇ​ൻ ചാ​ർ​ജ് മാ​ണി​ക് റാ​വു താ​ക്ക​റേ​യു​ടെ​യും ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി നേ​താ​വ് വി​ജ​യ് സ​ർ​ദേ​ശാ​യി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​ട്ക​റു​ടെ വാ​ക്കു​ക​ൾ. കോ​ൺ​ഗ്ര​സ് ഗോ​വ​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ വി​ക​സ​ന​ത്തി​ന്റെ വേ​ഗം കു​റ​ഞ്ഞു​വെ​ന്നും പ​റ​ഞ്ഞ വി​ജ​യ് സ​ർ​ദേ​ശാ​യി, സു​പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കാ​നി​രി​ക്കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ ഗോ​വ നി​യ​മ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് മൂ​ന്ന് എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്. നാ​ൽ​പ​ത് അം​ഗ നി​യ​മ​സ​ഭ​യി​ൽ ഗോ​വ ഫോ​ർ​വേ​ർ​ഡ് പാ​ർ​ട്ടി​ക്ക് വി​ജ​യ് സ​ർ​ദേ​ശാ​യി മാ​ത്ര​മാ​ണ് അം​ഗ​മാ​യി​ട്ടു​ള്ള​ത്.

Tags:    
News Summary - 2027 Goa polls: Congress eyes alliance with GFP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.