ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി വൈകുമെന ്ന് റിപ്പോർട്ട്. അറസ്റ്റിലായത് ബുർകിനഫാസോ പൗരനായ ആൻറണി ഫെർണാണ്ടസാണെന്ന് വ്യ ക്തമാക്കി രവി പൂജാരിയുടെ അഭിഭാഷകർ സെനഗൽ സർക്കാറിൽ ഹരജി നൽകിയതോടെയാണ് ഇന്ത്യ യിലെത്തിക്കുന്ന കാര്യം വീണ്ടും അനിശ്ചിതത്വത്തിലായത്.
സെനഗലിലെ ഇന്ത്യൻ എംബസി മുഖേന വിദേശകാര്യമന്ത്രാലയം രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാനായി ശ്രമം നടത്തുന്നതിനിടെയാണ് ആൻറണി ഫെർണാണ്ടസ് എന്നുപേരുള്ള ബുർകിന ഫാസോയിലെ പാസ്പോർട്ട് അധികൃതർക്ക് സമർപ്പിച്ചിരിക്കുന്നത്.
ഇൻറർപോൾ പുറത്തിറക്കിയ 13 റെഡ് കോർണർ നോട്ടീസുകൾ ഉൾപ്പെടെ രവി പൂജാരിയുടെ കുറ്റകൃത്യങ്ങളും കേസും സംബന്ധിച്ച വിവരങ്ങൾ സെനഗൽ സർക്കാറിന് കൈമാറിയിട്ടുണ്ട്. രവി പൂജാരി വ്യാജ േപരിൽ സ്വന്തമാക്കിയ പാസ്പോർട്ടിനെക്കുറിച്ചും വിവരം നൽകിയിട്ടുണ്ട്.
എന്നാൽ, പിടിയിലായത് രവി പൂജാരി തന്നെയാണെന്ന് തെളിയിക്കാൻ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഇന്ത്യൻ എംബസി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രവി പൂജാരിയുടെ കുടുംബാംഗങ്ങളുടെ ഡി.എൻ.എ സാമ്പിളുകൾ സെനഗലിലേക്ക് അയക്കാൻ മുംബൈ, കർണാടക പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.