മുംബൈ: കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്റ്റിലായതായി സൂചന. ഇൗയിടെ കൊച്ചിയിൽ അരങ്ങേറിയ ബ്യൂട്ടി പാർലർ വെടിവെപ്പു സംഭവത്തിനു പിന്നിൽ രവി പൂജാരിയാണെന്ന് സംശയമുണ്ടായിരുന്നു. നിലവിൽ എഴുപതോളം കേസുകളിൽ പ്രതിയായ ഇയാളെ ഇന്ത്യൻ അധികൃതർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ സെനഗൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തു എന്നാണ് വിവരം.
തട്ടിക്കൊണ്ടുപോക്കും ഭീഷണിപ്പെടുത്തി പണം തട്ടലുമടക്കമുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാൾ സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്. അതേസമയം, ഇന്ത്യൻ അധികൃതർ അറസ്റ്റ് വിവരം സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.