ഡൽഹിയിൽ റേവ്​ പാർട്ടിക്കിടെ ലഹരിവേട്ട

ന്യൂഡൽഹി: ഡൽഹിയിൽ റേവ്​ പാർട്ടിക്കിടെ എക്​സൈസ്​ വകുപ്പ്​ ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ചത്താർപുർ എരിയയിലാണ ്​ പൊലീസ്​ റെയ്​ഡ്​ നടത്തിയത്​. റെയ്​ഡിൽ നിരവധി മദ്യകുപ്പികളും കൊക്കേയ്​ൻ ഉൾപ്പടെയുള്ള ലഹരി പദാർഥങ്ങളും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​.

300 ബോട്ടിൽ മദ്യവും മയക്കുമരുന്നുകളും പിടിച്ചെടുത്തെടുത്തിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. ഹരിയാനയിൽ നിന്നാണ്​ മദ്യമെത്തിച്ചിട്ടുള്ളത്​. കൊക്കെയിനും മറ്റ്​ ലഹരിവസ്​തുക്കളും പിടിച്ചെടുത്തിട്ടുണ്ട്​. സംഭവവുമായി ബന്ധപ്പെട്ട്​ 15 പേർ അറസ്​റ്റിലായതായും പൊലീസ്​ അറിയിച്ചു.

ഡൽഹിയിലെ ഫാഷൻ ഡിസൈനിങ്​ കമ്പനിയാണ്​ റേവ്​ ​പാർട്ടി നടത്തിയത്​. പ്രായപൂർത്തിയാകാത്തവരും പാർട്ടിയിൽ പ​​ങ്കെടുത്തുവെന്നാണ്​ റിപ്പോർട്ടുകൾ. ഗുഡ്​ഗാവ്​, ഫരീദാബാദ്​, ഹരിയാന, നോയിഡ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ്​ പാർട്ടിയിൽ പ​ങ്കെടുത്തത്​.

Tags:    
News Summary - Rave Party Busted In Delhi's Chattarpur, Cocaine-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.