Posted On
date_range Updated On
date_range ആരോഗ്യനില മോശമാണെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് രത്തൻ ടാറ്റ
മുംബൈ: ടാറ്റാ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റയെ (86) മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണിത്. ആശങ്കപ്പെടേണ്ടതില്ലെന്ന് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ രത്തൻ ടാറ്റ തന്നെ മറുപടി നൽകിയിട്ടുണ്ട്.
പ്രായത്തിന്റേതായ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനയിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ പൊതുജനങ്ങളെയും മാധ്യമങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.