കാൺപുർ: യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ. ഇരുവരും തൊഴിലെടുത്തിരുന്ന ഇഷ്ടികച്ചൂളക്ക് സമീപം മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ഇഷ്ടികച്ചൂളയിലെ കരാറുകാരൻ രാംരൂപ് നിഷാദ് (48), മകൻ രാജു (18), സഹോദരിയുടെ മകൻ സഞ്ജയ് (19) എന്നിവരെ അറസ്റ്റുചെയ്തു. പ്രതികൾക്കെതിരെ ബലാത്സംഗത്തിന് പുറമെ പോക്സോ, ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. കാൺപുരിനു സമീപം ഘതംപുർ പ്രദേശത്തെ ഗ്രാമത്തിലാണ് സംഭവം. ഹാമിർപുർ ജില്ലയിൽനിന്നുള്ളവരാണ് പ്രതികൾ.
ബലാത്സംഗത്തിനിരയാക്കിയശേഷം പ്രതികൾ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് എ.സി.പി ഹരീഷ് ചന്ദ്ര പറഞ്ഞു. പ്രതികളുടെ ഫോണിൽ കണ്ടെത്തിയ ഈ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനും ബലാത്സംഗ കുറ്റം സ്ഥിരീകരിക്കാനുമായി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും എ.സി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.