ന്യൂഡൽഹി: ബുദ്ധസന്യാസിമാർ നടത്തിu ലൈംഗിക പീഡനത്തെ കുറിച്ച് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ദലൈലാമ. നെതർലാൻഡിൽ വെച്ചാണ് ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനത്തെ കുറിച്ച് ദലൈലാമ പ്രസ്താവന നടത്തിയത്.
ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനത്തിന് ഇരയായവർ ദലൈലാമക്ക് കത്ത് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് പ്രസ്താവന. ഇത്തരം കാര്യങ്ങൾ തനിക്ക് നേരത്തെ തന്നെ അറിയാം. 25 വർഷമായി ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ദലൈലാമ പറഞ്ഞു.
ബുദ്ധെൻറ വാക്കുകളെ കുറിച്ച് ചിന്തിക്കാത്തവരാണ് ഇത്തരം പീഡനം നടത്തുന്നത്. ഇപ്പോൾ എല്ലാം പുറത്തറിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും അവർക്ക് നാണക്കേടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ദലൈലാമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.