ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് പരോൾ ലഭിച്ചു. 40 ദിവസത്തെ പരോളാണ് അനുവദിച്ചതെന്ന് ഹരിയാന ജയിൽ മ​ന്ത്രി രഞ്ജിത് സിങ് ചാൗതാല പറഞ്ഞു. മൂന്നുമാസത്തിനു ശേഷം രണ്ടാം തവണയാണ് പരോൾ അനുവദിക്കുന്നത്.

1948ൽ മസ്താ ബലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ച സൗദയുടെ തലവനാണ് 56കാരനായ ഗുർമീത് സിങ്. പരോൾ അനുവദിച്ചതോടെ ഗുർമീത് ജയിലിൽ നിന്ന് പുറത്തിറങ്ങി. ആശ്രമത്തിലെ രണ്ട് അന്തേവാസിനികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഗുർമീത്.

കഴിഞ്ഞ വർഷം ഒക്ടോബർ 14നും ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു. പരോളിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നു. ജനുവരി 25 ന് നടക്കുന്ന ദേര മുൻ മേധാവി ഷാ സത്‌നം സിങ്ങിന്റെ ജന്മദിന പരിപാടിയിലും ദേരാ മേധാവി പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ-നവംബർ മാസങ്ങളിലെ പരോൾ കാലയളവിൽ ഇയാൾ യു.പിയിലെ ബർണാവ ആശ്രമത്തിൽ നിരവധി ഓൺലൈൻ 'സത്സംഗങ്ങൾ' നടത്തി. ഇതിൽ ചില ഹരിയാനയിലെ ബി.ജെ.പി നേതാക്കളും പങ്കെടുത്തു.

Tags:    
News Summary - Rape Convict Ram Rahim Gets 40Day Parole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.