ഹരിയാന ഉപതെരഞ്ഞെടുപ്പ്: ഗുർമീത് റാം റഹീം സിങ്ങിന് പരോൾ; അനുയായികൾ മുതിർന്നവരെ അനുസരിക്കണമെന്ന് ദേരാ മേധാവി

ചണ്ഡീഗഡ്: ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷ അനുഭവിച്ച് ഹരിയാനയിലെ സുനാരിയ ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് 40 ദിവസത്തെ പരോൾ അനുവദിച്ചു. സംസ്ഥാനത്തെ ആദംപൂർ ഉപതിരഞ്ഞെടുപ്പിനും പഞ്ചായത്ത് തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് പരോൾ നൽകിയത്. 40 ദിവസത്തെ പരോളാണ് വെള്ളിയാഴ്ച അനുവദിച്ചത്.

ഹരിയാനയിലെ ആദംപൂർ ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിനാണ് നടക്കുക. സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പും ഉടൻ നടക്കാനിരിക്കുകയാണ്. അതിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ജയിലിൽ നിന്നിറങ്ങിയ ശേഷം ശനിയാഴ്ച ഉത്തർപ്രദേശിലെ ആശ്രമത്തിൽ നിന്ന് ഗുർമീത് സിങ് വിഡിയോ സന്ദേശം പുറത്തു വിട്ടിട്ടുണ്ട്. അതിൽ തന്റെ അനുയായികളോട് അവരുടെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കരുതെന്നും വിഭാഗത്തിലെ മുതിർന്നവർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെടുന്നു.

'സെന്റ് എം.എസ്. ജി' എന്ന തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വിഡിയോയിലാണ് ഗുർമീത് സിങ് വിഭാഗത്തിലെ മുതിർന്നവർ പറയുന്നതുപോലെ പ്രവർത്തിക്കണമെന്ന് അനുയായികളോട് ആവശ്യപ്പെടുന്നത്.

Full View

എന്നാൽ വിഡിയോ രാഷ്ട്രീയ സന്ദേശമല്ലെന്ന് ദേര വക്താക്കൾ പറഞ്ഞു. അനുയായികൾ സംയമനം പാലിക്കണമെന്നും ഉത്തർപ്രദേശ് ആശ്രമത്തിലേക്ക് തിരക്കുകൂട്ടി വരേണ്ടതില്ലെന്നും തിക്കും തിരക്കും സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും ആണ് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല.' ദേര വക്താവ് ജിതേന്ദർ ഖുറാന പ്രസ്താവനയിൽ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേര മേധാവിക്ക് പരോൾ ലഭിക്കുന്നത് ഇതാദ്യമല്ല. ഫെബ്രുവരി 20ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് 21 ദിവസം ബാക്കിനിൽക്കെ ഗുർമീത് റാം റഹീം മൂന്നാഴ്ചത്തെ അവധിയിൽ ജയിൽ മോചിതനായിരുന്നു.

ദേരയുടെ ആസ്ഥാനമായ സിർസയിലെ ആശ്രമത്തിൽ വച്ച് അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷയാണ് ഗുർമീത് സിങ് അനുഭവിക്കുന്നത്. 2017 ആഗസ്റ്റിൽ പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. 16 വർഷങ്ങൾക്ക് മുമ്പ് ഒരു മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയതിന് ദേര മേധാവിയും മറ്റ് മൂന്ന് പേരും 2019ൽ ശിക്ഷിക്കപ്പെട്ടു. 2002ൽ ദേര മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് മറ്റ് നാല് പേർക്കൊപ്പം കഴിഞ്ഞ വർഷവും ഇയാളെ ശിക്ഷിച്ചിരുന്നു. 

Tags:    
News Summary - Rape Convict Dera Chief Ram Rahim Out of Jail Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.