ട്രെയിനുകൾ സ്​ത്രീകൾക്ക്​ സുരക്ഷിതമോ? കണക്കുകൾ ഞെട്ടിക്കുന്നു

ന്യൂഡൽഹി: 2017 - 19 കാലയളവിൽ ഇന്ത്യയിൽ ട്രെയിനിലും റെയിൽവെ സ്​റ്റേഷനിലുമായി ബലാത്സംഗം ചെയ്യപ്പെട്ടത്​ 165 സ്​ത്രീകൾ. ഇതുകൂടാതെ സ്​ത്രീകളെ ആക്രമിച്ചതിന്​ 1,672​ കേസുകൾ വേറെയും രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

2017ൽ 51, ’18ൽ 70, ’19ൽ 44 ബലാത്സംഗങ്ങളാണ്​ നടന്നത്​. ഇതിൽ 136 പേർ റെയിൽവെ സ്​റ്റേഷനിലും പരിസരങ്ങളിലുമാണ്​ പീഡിപ്പിക്കപ്പെട്ടത്​. ബാക്കി 29 കേസുകളിൽ ട്രെയിനിൽവെച്ചാണ്​ പീഡനം അരങ്ങേറിയത്​. വിവരാവകാശ നിയമപ്രകാരം ചന്ദ്രശേഖർ ഗൗർ എന്ന ആക്​ടിവിസ്​റ്റാണ്​ ഈ വിവരങ്ങൾ ശേഖരിച്ചത്​.

ഇക്കാലയളവിൽ ട്രെയിനിൽവെച്ച്​ 870 സ്​ത്രീകൾ ആക്രമണത്തിനും പിടിച്ചുപറിക്കും ഇരയായിട്ടുണ്ട്​. റെയിൽവെ സ്​റ്റേഷനിലും പരിസരത്ത്​ 802 പേരും ആക്രമിക്കപ്പെട്ടു. 2019ൽ മാത്രം 55,826 കുറ്റകൃത്യങ്ങളാണ്​ റെയിൽവെ സ്​റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ച്​ നടന്നത്​. 2017ൽ ഇത്​ 71,055 ആയിരുന്നു.

Tags:    
News Summary - rape cases reported on railway premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.