ബ​ലാ​ത്സം​ഗം: ഗു​ർ​മീ​ത് കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്​ച

ച​ണ്ഡി​ഗ​ഢ്​: ബ​ലാ​ത്സം​ഗ കേസിൽ ദേ​ര സ​ച്ചാ സൗ​ധ സ്​​ഥാ​പ​ക​ൻ ആൾ​ദൈവം ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ് കുറ്റക്കാരനെന്ന്​ സി.ബി.​െഎ കോടതി. ഹ​രി​യാ​ന​യി​ലെ സി.​ബി.​െ​എ പ്ര​ത്യേ​ക കോ​ട​തിയാണ്​ കേസിൽ ഗുർമീത്​ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയിരിക്കുന്നത്​.  ശിക്ഷ തിങ്കളാഴ്​ച പ്രഖ്യാപിക്കും. സംഘർഷ സാധ്യത കണക്കിലെടുത്താ​ണ്​ ശിക്ഷ പ്രഖ്യാപനം തിങ്കളാഴ്​ചയിലേക്ക്​ മാറ്റിയതെന്നാണ്​ സൂചന. അതുവരെ ഗുർമീതിനെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ട്​ കോടതി ഉത്തരവായി. 1999ൽ ​അ​നു​യാ​യി​യാ​യ സ്​​ത്രീ​യെ ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ്​​ ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്ന്​​ കേ​സിലാണ്​ കോടതി വിധി. 

 നേരത്തെ പൊലീസി​​​​​​െൻറ വിലക്കുകളെ അവഗണിച്ച്​  200 വാഹനങ്ങളുടെ അകമ്പടിയോടെയാണ്​ ഗുർമീത്​ കോടതിയിലെത്തിയത്​. യാ​ത്രക്കിടെ ഗു​ർ​മീ​തിനെ കാണാൻ വഴിയരികിൽ നിന്ന അനുയായികൾ കരയുകയും പിന്തുണ അറിയിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്​തിരുന്നു.  

കോടതി വിധിയെ വി​ധി​യെ തു​ട​ർ​ന്നു​ണ്ടാ​യേ​ക്കാ​വു​ന്ന സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​​ അ​സാ​ധാ​ര​ണ സു​ര​ക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രുക്കുന്നത്​. സി.​ബി.​െ​എ ​പ്ര​ത്യേ​ക കോ​ട​തി​യു​ടെ ബെ​ഞ്ച്​ സ്​​ഥി​തി ​ചെ​യ്യു​ന്ന പ​ഞ്ച്​​കു​ള​യി​ലേ​ക്ക്​ ഗു​ർ​മീ​തി​​ന്‍റെ അ​നു​യാ​യി​ക​ളു​ടെ ഒ​ഴു​ക്ക്​ ത​ട​യാ​നും ന​ട​പ​ടി സ്വീകരിച്ചിട്ടുണ്ട്. സംഘർഷമുണ്ടായാൽ ഗുർമീതി​​​​​​െൻറ സൈന്യം പ്രദേശത്തി​​​​​​െൻറ നിയന്ത്രണം ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്​.

ച​ണ്ഡി​ഗ​ഢി​ലേ​ക്ക്​ വ​രു​ന്ന എ​ല്ലാ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും വ്യാ​ഴാ​ഴ്​​ച മു​ത​ൽ നാ​ലു​ ദി​വ​സ​ത്തേ​ക്ക്​ റ​ദ്ദാ​ക്കി. മൊ​ത്തം 29 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ച​ണ്ഡി​ഗ​ഢി​ലേ​ക്കും പ​ഞ്ച്​​കു​ള​യി​ലേ​ക്കും ഹ​രി​യാ​ന​യി​ൽ ​നി​ന്ന്​ വ​രു​ന്ന ബ​സു​ക​ളും ര​ണ്ട്​ ദി​വ​സ​ത്തേ​ക്ക്​ നി​രോ​ധി​ച്ചു. പ​ഞ്ചാ​ബ്, ഹ​രി​യാ​ന സം​സ്​​ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ ​പ്ര​ദേ​ശ​മാ​യ ച​ണ്ഡി​ഗ​ഢി​ലും 72 മ​ണി​ക്കൂ​ർ നേ​ര​​ത്തേ​ക്ക്​ ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. പൊ​ലീ​സി​​​​​​​​​​​​​​​​​​െൻറ വ​ലി​യ സ​ന്നാ​ഹ​ങ്ങ​ൾ​ക്ക്​​ പു​റ​മെ 150 ക​മ്പ​നി സേ​ന​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​യ​ച്ചി​ട്ടു​ണ്ട്. ച​ണ്ഡീ​ഗ​ഢി​ലു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളും ഇന്ന് അ​ട​ച്ചി​ടു​മെ​ന്ന്​ പ​ഞ്ചാ​ബ്​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 

എ​ന്നാ​ൽ, ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും പ​ഞ്ച്​​കു​ള​യി​ലേ​ക്ക്​ ദേ​ര സ​ച്ചാ സൗ​ധ അ​നു​യാ​യി​ക​ളു​ടെ ഒ​ഴു​ക്ക്​ തു​ട​രു​ക​യാ​ണ്. ക്ര​മ​സ​മാ​ധാ​ന​ത്തി​ന്​ വെ​ല്ലു​വി​ളി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രെ ക​സ്​​റ്റ​ഡി​യി​ൽ​ പാ​ർ​പ്പി​ക്കു​ന്ന​തി​ന്​ ച​ണ്ഡി​ഗ​ഢി​ലെ സെ​ക്​​ട​ർ 16 ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യം താ​ൽ​ക്കാ​ലി​ക ജ​യി​ലാ​യി പ്ര​ഖ്യാ​പി​ച്ചു. 


 

Tags:    
News Summary - Rape case: Gurmeet Ram Rahim Case punishment on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.