ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നതിന് രണ്ടുമാസം മുമ്പ് രാഷ്ട്രപതി ഭവൻ മറ്റൊരു നാമനിർദേശം നടത്തി; ഗൊഗോയിയുടെ മൂത്ത സഹോദരൻ റിട്ട. എയർ മാർഷൽ അഞ്ജൻ ഗൊഗോയിയെ സംസ്ഥാന മന്ത്രിയുടെ പദവിയുള്ള, വടക്കുകിഴക്കൻ വികസന കൗൺസിലിലെ(എൻ.ഇ.സി) മുഴുവൻ സമയ അംഗമാക്കി. മേഖല വികസനത്തിെൻറ േനാഡൽ ഏജൻസിയാണ് എൻ.ഇ.സി. സംസ്ഥാന ഗവര്‍ണമാരും മുഖ്യമന്ത്രിമാരുമാണ് മറ്റ് അംഗങ്ങൾ.
മേഖലാതല ഉപദേശക സംവിധാനമായതിനാൽ, ഇവിടുത്തെ സാമൂഹിക- സാമ്പത്തിക നയരൂപവത്കരണത്തിൽ ഇടപെടുന്ന ആളെയാണ് കൗൺസിൽ അംഗമായി പ്രതീക്ഷിക്കുന്നത് എങ്കിലും എൻ.ഇ.സിയുടെ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വിരമിച്ച ഒരു പ്രതിേരാധ ഉദ്യോഗസ്ഥനെ രാഷ്ട്രപതിയുടെ നാമനിർദേശത്തിൽ അംഗമാക്കുന്നത്.
2013 ഫെബ്രുവരി 28ന് ദക്ഷിണ പടിഞ്ഞാറൻ കമാൻഡിെൻറ കമാൻഡിങ് ഇൻ ചീഫ് എയർ ഓഫിസറായി വിരമിച്ച അഞ്ജൻ ഗൊേഗായ് ഔദ്യോഗിക ജീവിതത്തിലേറെയും വടക്കുകിഴക്കൻ മേഖലക്കു പുറത്തായിരുന്നു. 1972ലാണ് എൻ.ഇ.സി നിലവിൽവന്നത്. ചെയർമാെൻറ ശിപാർശപ്രകാരം രാഷ്ട്രപതിക്ക് രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാം. 2015 മേയിൽ രണ്ടാം യു.പി.എ സർക്കാർ നിയമിച്ച മുൻ ടൂറിസം സെക്രട്ടറി എം.പി. ബെസ്ബറുവ ഈയിടെ രാജിവെച്ചിരുന്നു. സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു രാജിയെന്ന് ബെസ്ബറുവ പറഞ്ഞു.
കൗൺസിൽ അംഗത്വം ലഭിച്ചവരിൽ ബി.ജെ.പിക്കാർക്കായിരുന്നു മുൻതൂക്കം. വിരമിച്ച ഐ.എ.എസ് ഓഫിസർ ചന്ദ്രകാന്ത ദാസിനെയും ഗംഗമുമീ കാമീയെയുമാണ് 2015ൽ രാഷ്ട്രപതി നാമനിർദേശം ചെയ്തത്. ദാസ് അസമിൽ ബി.ജെ.പി ഭാരവാഹിയായിരുന്നു.
കാമീയും പിന്നീട് ബി.ജെ.പിയിൽ ചേർന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇവരെ നിയമിക്കാൻ പോകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന്, രണ്ടാം യു.പി.എ സർക്കാർ നിയമിച്ച മുൻ കേന്ദ്ര ടൂറിസം സെക്രട്ടറി എം.പി. ബെസ്ബറുവ അംഗത്വമൊഴിയുകയായിരുന്നു. 2017ൽ ഗംഗമുമീ കാമീ മൂന്നുവർഷ കാലാവധി പൂർത്തിയാക്കും മുേമ്പ മരിച്ചു.
2018 ആഗസ്റ്റിൽ അസം സർവകലാശാല ഡീനായ ബിമൻകുമാർ ദത്തയെ അംഗമായി നിയമിച്ചു. ചന്ദ്രകാന്ത ദാസിെൻറ ഒഴിവിലാണ് അഞ്ജൻ ഗൊഗോയിയെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.