ഷോക്കോസ്‌ നിലനിൽക്കെ ബിധുരിക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകി ബി.ജെ.പി; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: ബി.ജെ.പി എം.പി രമേശ് ബിധുരിക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. രാജസ്ഥാനിലെ തോങ്ക് ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയാണ് ബിധൂരിക്ക് നൽകിയിരിക്കുന്നത്. ലോക്സഭയിൽ ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ വിമർശനങ്ങൾ നിലനിൽക്കെയാണിത്.

എല്ലാവർക്കുമൊപ്പം എന്ന് പറയുന്ന ബി.ജെ.പിയുടെ അസംബന്ധം ഇതൊക്കെയാണ് എന്നായിരുന്നു വാർത്ത പങ്കുവെച്ച് കൊണ്ട് കോൺ​ഗ്രസ് ജനറല്ഡ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചത്. "എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും ക്ഷേമം, എല്ലാവരുടേയും വിശ്വാസം എന്ന് പറയുന്ന പാർട്ടി ചെയ്യുന്ന അസംബന്ധം" - ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

ഷോകോസ് കാലയളവിലുള്ള വ്യക്തിക്ക് പുതിയ ചുമതല നൽകുന്നത് എങ്ങനെയാണെന്നും ഇതാണോ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള മോദിയുടെ സ്നേഹയാത്രയെന്നുമായിരുന്നു തൃണമൂൽ കോൺ​ഗ്രസ് നേതാവ് മഹുവ മൊയിത്രയുടെ പ്രതികരണം.

​ഗുർജാർ വിഭാ​ഗക്കാർ‍ കൂടുതലായുള്ള തോങ്ക് ജില്ലയിലെ നാല് അസംബ്ലി സീറ്റുകളിലും ഇത് വിഭാ​ഗക്കാരനായ ബിധുരിയുടെ നേതൃത്വത്തിൽ വോട്ട് കൂടുതൽ നേടാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

അടുത്തിടെ ലോക്സഭയിൽ ബഹുജൻ സമാജ് വാദി പാർട്ടി എം.പി ഡാനിഷ് അലിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ബിധൂരിക്കെതിരെ പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഡാനിഷ് അലിയെ തീവ്രവാദിയാണെന്നും നാടുകടത്തണമെന്നുമുൾപ്പെടെ ബിധൂരി നടത്തിയ പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം ലോക്സഭയിൽ ഒരു എം.പിക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് അദ്ദേഹം സംസാരിക്കുന്നതിനെ തടയാൻ പാടില്ലെന്ന ചട്ടം ലഘിച്ചതിന് ഡാനിഷ് അലിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബി.ജെ.പിയുടെ പക്ഷം.

Tags:    
News Summary - Ramesh bidhuri given rajasthan election duty; opposition reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.