ഡൽഹിയിൽ ശക്​തമായ നേതൃത്വമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന്​ ബി.ജെ.പി എം.പി

ന്യൂഡൽഹി: ഡൽഹിയിൽ ശക്​തമായ നേതൃത്വമുണ്ടാക്കാൻ കഴിയാതെ പോയതാണ്​ ബി.ജെ.പിയുടെ പരാജയത്തിന്​ കാരണമെന്ന്​ പാർട് ടി എം.പി രമേഷ്​ ബിദോരി. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തി കാണിക്കാൻ പോലും ഡൽഹിയിൽ ബി.ജെ.പിക്ക്​ സാധിച്ചില്ല. ഇ താണ്​ ഡൽഹി 15 വർഷമായി ബി.ജെ.പിയെ അധികാരത്തിൽ നിന്ന്​ പുറത്ത്​ നിർത്തുന്നതിന്​ കാരണമെന്നും അദ്ദേഹം പറഞ്ഞു​.

ജനങ്ങൾക്ക്​ 200 യൂണിറ്റ്​ വൈദ്യുതി സൗജന്യമായി നൽകുമെന്ന്​ അരവിന്ദ്​ കെജ്​രിവാളി​​െൻറ പ്രഖ്യാപനം ജനങ്ങളെ സ്വാധീനിച്ചിട്ടു​ണ്ടെന്ന്​ ബിദോരി പറഞ്ഞു. കേന്ദ്രസർക്കാറി​​െൻറ പദ്ധതികൾ ജനങ്ങളിലേക്ക്​ എത്തിക്കുന്നതിൽ ബി.ജെ.പിയുടെ പ്രവർത്തകർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണം നടത്തിയുള്ള കാമ്പയിനിനെ കുറിച്ചുള്ള ചോദ്യത്തിന്​ രാജ്യദ്രോഹികളെ വെടിവെച്ച്​ കൊല്ലണമെന്ന്​ പറയുന്നതിൽ എന്താണ്​ തെറ്റെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Ramesh Bidhuri the first BJP leader to accept 'lack of leadership-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.