അയോധ്യ: രാജ്യം കോവിഡ് വൈറസിനെ തുരത്താൻ സർവസന്നാഹങ്ങളുമായി പൊരുതുേമ്പാൾ അയോധ്യയിൽ രാമനവമി ആഘോഷത്തിന് ഒരുക്കം തുടങ്ങി. ജില്ല ഭരണകൂടമാണ് ഇതിനുവേണ്ട സൗകര്യം ഒരുക്കുന്നത്. ആളുകൾ കൂടുന്നത് പകർച്ചവ്യാധി കൂടാൻ ഇടയാക്കുമെന്നതിനാൽ പരിപാടി തടയണമെന്നാവശ്യപ്പെട്ട് അയോധ്യയിലെ ചീഫ് മെഡിക്കൽ ഓഫിസർ രംഗത്തെത്തിയിട്ടുണ്ട്.
മേളയിൽ ഏകദേശം പത്തുലക്ഷം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കോവിഡ് വ്യാപിക്കാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതനുസരിച്ചുള്ള നടപടി ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടർ അനുജ് കുമാർ ഝാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.