രാമക്ഷേത്രത്തിന്​ വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ൽ ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത ഭൂ​മി​യി​ൽ പ​ണി​തീ​ർ​ക്കു​ന്ന രാ​മ​ക്ഷേ​ത്ര​ത്തി​നാ​യി വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ന്​ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ച​ട്ട​പ്ര​കാ​രം അ​നു​മ​തി​ന​ൽ​കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

അം​ഗീ​കൃ​ത സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ ട്ര​സ്റ്റു​ക​ളോ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ ഡ​ൽ​ഹി സ​ൻ​സ​ദ്​ മാ​ർ​ഗ്​ ബ്രാ​ഞ്ചി​ൽ എ​ഫ്.​സി.​ആ​ർ.​എ അ​ക്കൗ​ണ്ട്​ തു​റ​ന്ന്​ അ​തു​വ​ഴി​മാ​ത്രം വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​ല​വി​ലെ വ്യ​വ​സ്ഥ. ഇ​ത്ത​ര​ത്തി​ൽ വി​ദേ​ശ സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന്​ സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​വു​ന്ന ട്ര​സ്റ്റാ​യി അ​യോ​ധ്യ ട്ര​സ്റ്റി​നെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ എ​ഫ്.​സി.​ആ​ർ.​എ വി​ഭാ​ഗം ര​ജി​സ്റ്റ​ർ ചെ​യ്തു. നി​ശ്ചി​ത ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​ത്രം സം​ഭാ​വ​ന സ്വീ​ക​രി​ക്കാം.

നാ​ലു മാ​സം മു​മ്പാ​ണ്​ എ​ഫ്.​സി.​ആ​ർ.​എ ലൈ​സ​ൻ​സി​ന്​ ട്ര​സ്റ്റ്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ജ​നു​വ​രി 21 മു​ത​ൽ 24വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ത്തി ക്ഷേ​ത്രം തു​റ​ക്കാ​ൻ പാ​ക​ത്തി​ലാ​ണ്​ പ​ണി ന​ട​ത്തി​വ​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

Tags:    
News Summary - Ram temple trust gets FCRA licence to receive foreign donations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.