ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണം വൈകിപ്പിച്ചതിന് കോൺഗ്രസ് ഉത്തരവാദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യാ കേസ് െവെകിപ്പിക്കാൻ തയാറാകാത്തതിനാണ് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കോൺഗ്രസ് ശാസനാപ്രമേയം കൊണ്ടുവന്നതെന്നും മോദി ആരോപിച്ചു.
രാജസ്ഥാൻ, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി നേർക്കുനേർ പോരാട്ടം കടുത്ത സമയത്താണ് തീവ്ര ഹിന്ദുത്വ കക്ഷികളായ വിശ്വ ഹിന്ദുപരിഷത്തിനും ശിവസേനക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാമക്ഷേത്ര ചർച്ച ഏറ്റെടുത്തത്. ഡൽഹിയോട് അടുത്തുകിടക്കുന്ന രാജസ്ഥാനിലെ ആൽവാറിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി. ജുഡീഷ്യറിയെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നുവെന്ന് മോദി കുറ്റപ്പെടുത്തി.
2019ലെ പൊതുതെരഞ്ഞെടുപ്പ് പരിഗണിച്ച് അയോധ്യ കേസിലെ വിചാരണ നീട്ടിവെക്കണമെന്ന് കോൺഗ്രസ് നേതാവ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇൗ ആവശ്യത്തിന് ഒരു ജഡ്ജി വഴങ്ങാതിരുന്നപ്പോൾ കോടതിയെ േപടിപ്പിക്കാൻ ജഡ്ജിക്കെതിരെ ശാസനാപ്രമേയം കൊണ്ടുവന്ന് ഭീഷണിപ്പെടുത്താൻ നോക്കി. നിർഭയമായി നീതിയുടെ വഴിയിൽ മുന്നോട്ടുപോകണമെന്ന് കോടതിയോട് അഭ്യർഥിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്തെ വർഗീയതയുടെ േപരിൽ വിഭജിക്കാൻ കോൺഗസ് ശ്രമിച്ചപ്പോൾ രാജ്യത്തെ മതേതര ചട്ടക്കൂട് ശക്തിപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്തതെന്ന അവകാശവാദവും മോദി ഉന്നയിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാൻ കോൺഗ്രസ് തെൻറ ജാതി ചോദിക്കുകയാണെന്നും അമ്മയെയും അച്ഛനെയും പറയുകയാണെന്നും മോദി വിമർശിച്ചു. ഡിസംബർ ഏഴിനാണ് രാജസ്ഥാൻ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.