അയോധ്യ: സുപ്രീംകോടതി ഉത്തരവനുസരിച്ച് രാമക്ഷേത്ര നിർമാണത്തിന് പുതിയ ട്രസ്റ ്റ് രൂപവത്കരിക്കേണ്ട ആവശ്യമില്ലെന്ന് രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസ്. നിലവിൽ രാമജന്മഭൂമി ന്യാസ് ഉണ്ടെന്നും അതിലേക്ക് ആവശ്യത്തിന് കൂടുതൽ അംഗങ്ങളെ േചർക്കാനാവുമെന്നും ഗോപാൽ ദാസ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിനായി വിശ്വഹിന്ദു പരിഷത്ത് നേരത്തെ രൂപം നൽകിയതാണ് ‘രാമജന്മഭൂമി ന്യാസ്’. ട്രസ്റ്റ് രൂപവത്കരണ വിഷയത്തിൽ രാമക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന സന്യാസിമാർക്കിടയിൽ ഇതിനകം ഭിന്നാഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്.
രാമജന്മഭൂമി ന്യാസിനെ ചുമതലയേൽപിക്കരുതെന്നും പുതിയ ട്രസ്റ്റ് രൂപവത്കരിക്കൽ സർക്കാറിെൻറ ഉത്തരവാദിത്തമാണെന്നുമാണ് ദിംഗബർ അഖാഢയുടെ മേധാവി മഹന്ത് സുരേഷിെൻറ വാദം. ഇതേ അഭിപ്രായമാണ് നിർമോഹി അഖാഡ നേതാവ് മഹന്ത് ദിനേന്ദ്ര ദാസും പങ്കുവെച്ചത്. ട്രസ്റ്റ് നിർബന്ധമായും രൂപവത്കരിക്കണമെന്നാണ് വി.എച്ച്.പിയുടെ ത്രിലോക്നാഥ് പാണ്ഡെയും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.