ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി; 'ആർ.എസ്.എസ് ഭാരത് ജോഡോ യാത്ര വിമർശിച്ചിട്ടില്ല'

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. ഇത്തരമൊരു ഉദ്യമത്തിനായി രാഹുൽ ഇറങ്ങിപ്പുറപ്പെട്ടതിൽ യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് അനുഗ്രഹവുമായി രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ട്രസ്റ്റ് സെക്രട്ടറിയുടെ പ്രതികരണം.

കാൽനടയായി രാജ്യം മുഴുവൻ നടക്കുന്ന യുവാവിനോട് നന്ദിപറയുകയാണ്. ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നു. ഭാരത് ജോഡോ യാത്രയിൽ തെറ്റൊന്നുമില്ല. ഞാൻ ഒരു ആർ.എസ്.എസ് പ്രവർത്തകനാണ്. ആർ.എസ്.എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ വിമർശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഠിനമായ കാലവസ്ഥയിലും അദ്ദേഹം നടക്കുകയാണ്. ഇത് അഭിനന്ദിക്കപ്പെടണം. എല്ലാവരും ഇത്തരത്തിൽ യാത്ര നടത്തണമെന്നാണ് പറയാനുള്ളതെന്നും ചമ്പത് റായ് പറഞ്ഞു.

രാമക്ഷേത്ര ട്രസ്റ്റിലെ മുതിർന്ന അംഗമായ ഗോവിന്ദ് ദേവ് ഗിരിയും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചിരുന്നു. രാമന്റെ അനുഗ്രഹം രാഹുലിനുണ്ടാവാൻ പ്രാർഥിക്കുന്നു. രാജ്യം എപ്പോഴും ഐക്യത്തോടെ നിലനിൽക്കണം. മഹത്തായ മുദ്രവാക്യമാണ് ഭാരത് ജോഡോ യാത്ര മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ram Mandir official hails Rahul Gandhi's Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.