അഡ്വ. രാജീവ് ധവാൻ നൽകിയ ഒരു രൂപ നാണയം ഉയർത്തിക്കാണിക്കുന്ന അഡ്വ. പ്രശാന്ത്​ ഭൂഷൺ 

'ആ ഒരു രൂപ ധവാൻ തന്നു' -വൈറലായി പ്രശാന്ത്​ ഭൂഷ​െൻറ ചിത്രം

ന്യൂഡൽഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ സുപ്രീംകോടതി തനിക്ക്​ ഒരു രൂപ പിഴ ശിക്ഷ വിധിച്ച ഉടൻ വൈറലായി മുതിർന്ന അഭിഭാഷകൻ പ്ര​ശാ​ന്ത് ഭൂ​ഷ​െൻറ ട്വീറ്റ്​. ത​െൻറ അഭിഭാഷകനും സീനിയറുമായ രാജീവ് ധവാൻ ഒരു രൂപ നാണയം നൽകുന്നതും അത്​ ഉയർത്തിക്കാണിക്കുന്നതുമായ ചിത്രങ്ങളാണ്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തത്​. 'എ​െൻറ അഭിഭാഷകനും മുതിർന്ന സഹപ്രവർത്തകനുമായ രാജീവ് ധവാൻ ഇന്ന് കോടതിയലക്ഷ്യ വിധി വന്നയുടൻ ഒരു രൂപ സംഭാവന നൽകി' എന്ന അടിക്കുറിപ്പോടെയാണ്​ ഈ ചിത്രങ്ങൾ പങ്കുവെച്ചത്​.


ഒരുമണിക്കൂറിനകം പതിനായിരക്കണക്കിന്​ പേരാണ്​ ട്വീറ്റിന്​ ലൈക്കും ഷെയറുമായി പിന്തുണ അറിയിച്ചത്​.

ഒരുരൂപ പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം തടവും അഭിഭാഷകവൃത്തിയിൽ നിന്ന് മൂന്നു വർഷം വിലക്കും ഏർപ്പെടുത്തുമെന്നായിരുന്നു കോടതിവിധി. സെപ്തംബർ 15ന് മൂമ്പ് പിഴയെടുക്കണമെന്നും ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്.

കോടതിയലക്ഷ്യ കേസിൽ 2000 രൂപ പിഴയും ആറു മാസം തടവുമാണ് പരമാവധി ശിക്ഷ. ചീ​ഫ് ജ​സ്​​റ്റി​സി​നും മു​ന്‍ ചീ​ഫ് ജ​സ്​​റ്റി​സു​മാ​ർ​ക്കു​മെ​തി​രാ​യ വി​മ​ര്‍ശ​ന​ത്തി​ൽ താൻ മാപ്പു പറയില്ലെന്ന നിലപാട് ചൊവ്വാഴ്ച നടന്ന അവസാന വാദത്തിലും പ്രശാന്ത് ഭൂഷൺ ആവർത്തിച്ചിരുന്നു. മാപ്പ് പറയുന്നതിന് മൂന്ന് ദിവസം കോടതി സമയം നൽകിയിരുന്നെങ്കിലും പ്രശാന്ത് ഭൂഷൺ വഴങ്ങിയിരുന്നില്ല. അ​വ​സാ​ന വി​ചാ​ര​ണ ദി​വ​സ​വും അ​ര​ മ​ണി​ക്കൂ​ര്‍ അ​നു​വ​ദി​ച്ചി​ട്ടും അ​ണു​വി​ട മാ​റാ​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.