വ്യോമ സേനയുടെ ധീരനായ പൈലറ്റായിരുന്നു രാജേഷ് പൈലറ്റ്, സചിൻ പൈലറ്റിന് പിന്തുണയുമായി അശോക് ഗെഹ്ലോട്ട്

ന്യുഡൽഹി: രാജേഷ് പൈലറ്റിന് എതിരെയുള്ള ബി.ജെ.പിയുടെ ആരോപണത്തിൽ മകനും കോൺഗ്രസ് നേതാവുമായ സചിൻ പൈലറ്റിന് പിന്തുണയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇന്ത്യൻ വ്യോമ സേനയുടെ ധീരനായ പൈലറ്റായിരുന്നു കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റെന്ന് അശോക് ഗെഹ്ലോട്ട് സമൂഹമാധ്യമത്തിൽ കുറിച്ചു.

രാജേഷ് പൈലറ്റിനെ അപമാനിക്കുന്നതിലൂടെ വ്യോമസേനയുടെ മുഴുവൻ ത്യാഗത്തെയാണ് ബി.ജെ.പി അപമാനിക്കുന്നതെന്ന് ഗെഹ്ലോട്ട് പറഞ്ഞു. രാജ്യം മുഴുവൻ ഇതിനെ അപലപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജേഷ് പൈലറ്റിനെതിരായ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ ആരോപണത്തിൽ സചിൻ പൈലറ്റ് പ്രതികരിച്ചിരുന്നു. മിസോറാം തലസ്ഥാനമായ ഐസ്വാളിൽ 1966 മാർച്ച് അഞ്ചിന് ബോംബ് വർഷിച്ചത് അന്നത്തെ വ്യോമസേന പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയുമാണ് എന്നായിരുന്നു ആരോപണം. എന്നാൽ, 1966 ഒക്ടോബർ 29നാണ് രാജേഷ് പൈലറ്റ് വ്യോമസേനയിൽ ചേരുന്നതെന്ന് രേഖകൾ പങ്കുവെച്ച് സചിൻ തെളിയിച്ചിരുന്നു. തന്‍റെ പിതാവ് ബോംബ് വർഷിച്ചിട്ടുണ്ട്. അത് ഇന്ത്യ-പാക് യുദ്ധത്തിലാണെന്നും സചിൻ പറഞ്ഞു.

Tags:    
News Summary - Rajesh Pilot was a brave pilot of the Indian Air Force- ashok gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.