രാജസ്ഥാനിലെ ‘യോഗി’, ബുൾഡോസറിൽ പത്രിക നൽകാനെത്തി; ആരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ബാലക് നാഥ്?

ജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയമുറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിലൊന്നായി ഉയർന്നിരിക്കുകയാണ് മഹന്ത് ബാലക് നാഥിന്റേത്. അ​ര​നൂ​റ്റാ​ണ്ടി​നി​ട​യി​ൽ തി​ജാ​ര​ മണ്ഡലത്തി​ൽ ഒ​രു ത​വ​ണ​മാ​ത്രം ജ​യി​ച്ച ച​രി​ത്രം മാ​റ്റി​മ​റി​ക്കാ​ൻ ആൾവാറിലെ എം.​പി​യാ​യി​രി​ക്കേ​ത്ത​ന്നെ ബാ​ല​ക് നാ​ഥി​നെ ബി.​ജെ.​പി മ​ത്സ​രി​പ്പി​ക്കു​മ്പോൾ വ്യക്തമായ ലക്ഷ്യങ്ങളുമുണ്ടായിരുന്നു. 2.61 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ ഒരു ലക്ഷത്തോളം മുസ്‍ലിംകളാണ്. നിർമാണ മേഖലയിലെ പ്രമുഖനായ ഇമ്രാൻ ഖാനെയാണ് കോൺഗ്രസ് മണ്ഡലം നിലനിർത്താൻ നിയോഗിച്ചത്. തന്റെ മത്സരം ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം പോലെയാണെന്ന് പറഞ്ഞ് തുടങ്ങിയ ബാലക് തന്റെ ഉദ്ദേശ്യം ആദ്യമേ വ്യക്തമാക്കി.

ഇതിനകം വിദ്വേഷ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ ‘രാജസ്ഥാനിലെ യോഗി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 39കാരന് യോഗി ആദിത്യനാഥുമായി സാമ്യമേറെയാണ്. യോഗിയെ പോലെ ഹ​രി​യാ​ന​യി​ലെ ബാ​ബ മ​സ്ത്നാ​ഥ് മ​ഠ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചു പോ​ന്നയാളാണ് ബാലകും. കാ​വി ത​ല​ക്കെ​ട്ടും ക്ലീ​ൻ ഷേ​വുമായി ഗൗ​ര​വത്തിലെത്തുന്ന ബാലക് നാഥിനായി തി​ജാ​ര​യി​ലെ പ്ര​ചാ​ര​ണ​ത്തി​ന് ആ​ദ്യമെത്തി​യ​ത് യോ​ഗി ആ​ദി​ത്യ​നാ​ഥാ​യിരുന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്രി​ക ന​ൽ​കാ​ൻ യോഗിക്കൊപ്പം ബു​ൾ​ഡോ​സ​റി​ൽ എത്തിയപ്പോഴും ഉന്നം വ്യക്തമായിരുന്നു. വ​സു​ന്ധ​ര രാ​ജെ​യും കേ​ന്ദ്ര​നേ​താ​ക്ക​ളും പ​ര​സ്പ​രം ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ഒ​ഴി​വി​ൽ യു.​പി​യി​ലെ​ന്ന​പോ​ലെ രാ​ജ​സ്ഥാ​നി​ൽ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​മാണ് ഉന്നം.

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 10 ശതമാനം പേർ പിന്തുണച്ചത് ബാലക് നാഥിനെയാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബാലക് നാഥിനെ വെച്ച് ഒരു യു.പി മോഡൽ പരീക്ഷണത്തിന് ബി.ജെ.പി ഒരുങ്ങിയാലും അദ്ഭുതപ്പെടാനില്ല.  

Tags:    
News Summary - Rajasthan's 'Yogi', arrived in bulldozer to submit nomination; Who is Balak Nath considering for the post of Chief Minister?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.