രാജസ്ഥാനിലും കാർഷിക വായ്പ എഴുതിത്തള്ളി
ജയ്പൂർ: രാജ്സഥാനിലും കാർഷിക വായ്പ എഴുതിത്തള്ളി കോൺഗ്രസ് സർക്കാർ. രണ്ടുലക്ഷം രൂപ വരെയുള്ള വായ്പയാണ് എ ഴുതിത്തള്ളിയത്. ഇതുവഴി 18, 000 കോടിയുെട അധിക ചെലവാണ് സർക്കാറിനുണ്ടാവുക.
ലോൺ എഴുതിത്തള്ളിയ സംഭവം രാഹുൽ ഗ ാന്ധിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘അത് ചെയ്തു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ കാർഷിക ലോൺ എഴുതിത്തള്ളി. പത്തു ദിവസമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കി’ - എന്നായിരുന്നു രാഹുലിെൻറ ട്വീറ്റ്.
കോൺഗ്രസിെൻറ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനമായിരുന്നു വായ്പ എഴുതിത്തള്ളൽ. ഹിന്ദിഹൃദയ ഭൂമിയിൽ ബി.ജെ.പിയെ തറപറ്റിക്കാൻ കോൺഗ്രസിനെ സഹായിച്ചതും ഇൗ വാഗ്ദാനമായിരുന്നു.
മധ്യപ്രദേശിലും ഛത്തിസ്ഗഡിലും മുഖ്യമന്ത്രിമാരായ കമൽ നാഥും ഭൂപേഷ് ബാേഘലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ വായ്പ എഴുതിത്തള്ളിയ ഉത്തരവിൽ ഒപ്പുവെച്ചിരുന്നു.
രാജ്സഥാനിൽ വായ്പ എഴുതിത്തള്ളാൻ അശോക് ഗെഹ്ലോട്ട് സർക്കാർ പത്തു ദിവസത്തെ സാവകാശം തേടിയിരുന്നു. എന്നാൽ രണ്ടു ദിവസം കൊണ്ട് തന്നെ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാറിന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.