ജയ്പുര്‍: ഇക്കഴിഞ്ഞ ഞായറാഴ്ച ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രാജസ്ഥാനിലെ ഉദയ്പുരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അട്ടാരിയെ വ ിജയം ആഘോഷിച്ചതിന്‍റെ പേരിൽ നേരത്തേ സ്‌കൂള്‍ മാനേജ്‌മെന്‍റ് പിരിച്ചുവിട്ടിരുന്നു.
'ഞങ്ങൾ ജയിച്ചു' എന്ന അടിക്കുറിപ്പോടെ പാകിസ്താനി താരങ്ങളുടെ ചിത്രം അവർ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയിരുന്നു. അധ്യാപികയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
അധ്യാപികയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട എ.ബി.വി.പി പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധസമരം നടത്തിയിരുന്നു.
ഞായറാഴ്ച ദുബൈയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാക് ഓപണർമാർ അടിച്ചെടുക്കുകയായിരുന്നു. ഓപണർമാരായ മുഹമ്മദ് റിസ്വാനും (79 നോട്ടൗട്ട്) ബാബർ അസമും (68 നോട്ടൗട്ട്) ഇന്ത്യൻ ബൗളർമാരെ നിലംതൊടാതെ പറത്തി. ലോകകപ്പിൽ ഇതാദ്യമായാണ് പാകിസ്താൻ ഇന്ത്യയെ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.