ഇവിടത്തെ സ്​പെഷൽ കോവിഡ്​ കറിയും മാസ്​ക്​ നാനും

ജോധ്​പുർ: പച്ചക്കറി കൊറോണ വൈറസി​െൻറ ആകൃതിയിൽ മുറിച്ചെടുത്തശേഷം തയാറാക്കിയ 'കോവിഡ്​ കറി'. മാസ്​കി​െൻറ ആകൃതിയിലുള്ള 'മാസ്​ക്​ നാൻ'. ലോക്​ഡൗണിന്​ ശേഷം കരകയറാൻ പടിച്ചപണി പതിനെട്ടും നോക്കുകയാണ്​ ഹോട്ടലുകാർ. രാജസ്​ഥാനിലെ ഒരു ഹോട്ടലിലെ 'കോവിഡ്​ കറിയും മാസ്​ക്​ നാനും' ഉൾപ്പെടുന്ന മെനുവാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം.

രാജ്യത്തെ അൺലോക്​ പ്രക്രിയയിൽ ഹോട്ടലുകളിൽ പാഴ്​സലുകൾ അനുവദിക്കാനും ചിലയിടങ്ങളിൽ പകുതിപേർക്ക്​ ഹോട്ടലിലിരുന്ന്​ കഴിക്കാനും അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ്​ ഭീതിയിൽ ജനങ്ങൾ ഇപ്പോഴും ഹോട്ടലുകളിലിരുന്ന്​ ഭക്ഷണം കഴിക്കാനോ പാഴ്​സൽ വാങ്ങാനോ തയാറാകുന്നില്ല. ഇതോടെ വൻ നഷ്​ടം നേരിട്ടതോടെയാണ്​ പുതിയ വിഭവങ്ങളുടെ പരീക്ഷണവുമായി രംഗപ്രവേശമെന്ന്​ ജോധ്​പുരിലെ ഹോട്ടൽ ഉടമയായ യാഷ്​ സോളങ്കി പറയുന്നു.

കോവിഡ്​ കറിയുടെയും മാസ്​ക്​ നാനി​െൻറയും പരസ്യം നൽകിയശേഷം കുറച്ചു പുരോഗതിയു​ണ്ടെന്നും എങ്കിലും ആളുകൾ പുറത്തിറങ്ങാനും പുറത്തുനിന്ന്​ ഭക്ഷണം കഴിക്കാനും മടിക്കുകയാണെന്ന്​ സോളങ്കി പറയുന്നു. രാജ്യത്ത്​ ലോക്​ഡൗണിന്​ ശേഷം നിരവധി ഇളവുകൾ ഏ​ർപ്പെടു​ത്തിയിരുന്നു. എന്നാൽ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിനാൽ ആശങ്ക തുടരുകയാണ്​. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന്​​ സർക്കാറും ആരോഗ്യവകുപ്പും നിർദേശിക്കുന്നു​. ഭക്ഷണം ആവശ്യമുള്ളവർക്ക്​ വീടുകളിൽ എത്തിച്ചുനൽകുന്ന പാഴ്​സൽ സംവിധാനം പ്രോത്സാഹിപ്പിക്കാനുമാണ്​ നിർദേശം. 

Tags:    
News Summary - Rajasthan Restaurant Offers COVID Curry and Mask Naans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.