കോൺഗ്രസിലെ തമ്മിലടിക്ക് ജനം വില നൽകേണ്ടിവരുന്നു -വസുന്ധര

രാജസ്ഥാൻ: രാജസ്ഥാനിൽ കോൺഗ്രസിലെ തമ്മിലടിക്ക് ജനങ്ങളാണ് വിലനൽകേണ്ടിവരുന്നതെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധരാ രാജെ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് സർക്കാറിനെ താഴെയിടാനുള്ള ബി.ജെ.പി ശ്രമം സജീവമായിരിക്കെയാണ് വസുന്ധര രംഗത്തെത്തിയത്. കോൺഗ്രസിലെ തർക്കത്തിനിടയിലേക്ക് ബി.ജെ.പി നേതാക്കളുടെ പേര് വലിച്ചിടുന്നതിൽ അർഥമില്ലെന്നും വസുന്ധര ശനിയാഴ്ച പറഞ്ഞു. 

നേരത്തേ രാ​ജ​സ്​​ഥാ​നി​ൽ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ കോ​ൺ​ഗ്ര​സ്​ മ​ന്ത്രി​സ​ഭ അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന്​ ഒ​രാ​ൾ അ​റ​സ്​​റ്റി​ലായിരുന്നു. ബി.​ജെ.​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഗ​ജേ​ന്ദ്ര​സി​ങ്​ ശെ​ഖാ​വ​ത്, കോ​ൺ​ഗ്ര​സ്​ വി​മ​ത എം.​എ​ൽ.​എ ബ​ൻ​വ​ർ​ലാ​ൽ ശ​ർ​മ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സുമുണ്ട്.

ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​റ​ത്തു​വ​ന്ന ശ​ബ്​​ദ​രേ​ഖ മു​ൻ​നി​ർ​ത്തി കോ​ൺ​ഗ്ര​സ്​ ന​ൽ​കി​യ പ​രാ​തിയിലായിരുന്നു​ പൊ​ലീ​സ്​ ന​ട​പ​ടി. കേ​സി​ൽ ര​ണ്ട്​ എ​ഫ്.​ഐ.​ആ​റും ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്.

Tags:    
News Summary - Rajasthan People Are Paying For Congress Discord-BJP's Vasundhara Raje

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.