പ്രതീകാത്മക ചിത്രം

വിവാഹനിശ്ചയത്തിൽനിന്ന് വരൻ പിന്മാറി; സഹോദരന്റെ മീശ വടിച്ച് വധുവിന്റെ ബന്ധുക്കൾ

ജയ്പുർ: രാജസ്ഥാനിലെ കരൗളിയിൽ വിവാഹനിശ്ചയത്തിൽനിന്ന് വരൻ പിൻമാറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ, വരന്റെ സഹോദരന്‍റെ മീശ വടിച്ച് വധുവിന്‍റെ ബന്ധുക്കളുടെ പകവീട്ടൽ. വിവാഹനിശ്ചയം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചെങ്കിലും പിന്നീട് സഹോദരിയുടെ അനിഷ്ടം മൂലം വരൻ പിന്മാറുകയായിരുന്നു എന്നാണ് വിവരം. ഇത് വധുവിന്‍റെ ബന്ധുക്കളെ പ്രകോപിതരാക്കുകയും സംഘർഷത്തിൽ എത്തുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായി.

വരൻ പിന്മാറുന്നതായി അറിയിച്ചതോടെ, വിവാഹനിശ്ചയ വേദിയിൽവെച്ച് ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് നടന്ന സംഘർഷത്തിനിടെ വരന്റെ സഹോദരനെ പിടിച്ചുവെച്ച് മീശ വടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചിലര്‍ ദൃശ്യങ്ങൾ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. വിവാഹനിശ്ചയം മുടങ്ങിയതിനെ കുറിച്ച് ഒരു കൂട്ടം ആളുകൾ ചർച്ച ചെയ്യുന്നതും വരന്റെ സഹോദരന്റെ മീശ വടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വധുവിന്റെ കുടുംബത്തിന്റെ പെരുമാറ്റത്തെ വിമർശിച്ച് നിരവധി പേരാണ് വിഡിയോക്ക് താഴെ കമന്റിട്ടത്.

വിഡിയോ വൈറലായതോടെ പ്രതികരണവുമായി വരനും രംഗത്തെത്തി. വധുവിന്റെ ചിത്രങ്ങളും യഥാർഥ രൂപവും തമ്മില്‍ പൊരുത്തക്കേടുണ്ടായിരുന്നുവെന്നും ഇതാണ് തർക്കത്തിന് കാരണമായത്. നിശ്ചയത്തിൽനിന്ന് തങ്ങൾ പിന്മാറിയില്ലെന്നും കുറച്ച് സമയം വേണമെന്ന് വധുവിന്റെ കുടുംബത്തോട് ആവശ്യപ്പെടുകയാണുണ്ടായതെന്നും വരന്‍ പ്രതികരിച്ചു. തന്റെ കുടുംബം അനാവശ്യ സമ്മർദത്തിനും അവഹേളനത്തിനും വിധേയരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പരാതിയുമായി വരനും കുടുംബവും പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Tags:    
News Summary - Rajasthan man cancels engagement, bride's family retaliates by shaving off his brother's moustache

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.