ജയ്പുർ: കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ ബി.ജെ.പി വാർഡ് കൗൺസിലർക്കെതിരേ കേസെടുത്തു. രാജസ്ഥാൻ ബാർമെറിലെ ബാൽട്ടോറയിൽ ബി.ജെ.പി. കൗൺസിലറായ കാന്തിലാലിനെതിരെയാണ് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പീഡിപ്പിച്ച കാന്തിലാൽ തൻെറ സുഹൃത്തുമായി ശാരീരികബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചതായും പരാതിയുണ്ട്. ജോഥ്റാം എന്ന ഈ സുഹൃത്തും യുവതിയെ ബലാൽസംഗം ചെയ്തതായി പരാതിയിലുണ്ട്.
അകന്ന ബന്ധുവായ കാന്തിലാൽ തൻെറ വീട്ടിൽ ഇടക്കിടെ വരാറുണ്ടെന്നും കുളിമുറി ദൃശ്യം രഹസ്യമായി പകർത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പലതവണ പീഡനം തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
ബാൽട്ടോറയിലെ 16ാം വാർഡിനെ പ്രതിനിധീകരിക്കുന്ന കൗൺസിലറാണ് കാന്തിലാൽ. നാലുവർഷം മുമ്പ് ബാൽറോട്ടയിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവന്നതാണ് യുവതിയെ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡി.എസ്.പി. സുഭാഷ് ഖോജ അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.