രാജസ്ഥാൻ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർ പാർട്ടിയിൽനിന്ന് രാജിവെച്ചു. സൗത്ത് കോട്ട മുനിസിപ്പൽ കോർപറേഷനിലെ പതിനാലാം വാർഡ് അംഗം തബസ്സും മിർസയാണ് പാർട്ടിയുടെ പ്രാഥാമികാംഗത്വത്തിൽനിന്ന് രാജിവെച്ചത്. ബി.ജെ.പി സംസ്ഥാന മേധാവി സതീഷ് പൂനിയക്കും കോട്ട ജില്ല പ്രസിഡന്റ് കൃഷകുമാർ സോണിക്കും രാജിക്കത്ത് അയച്ചു.
ബി.ജെ.പിയിൽ അംഗമായതിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും പ്രവാചകനെ വിമർശിക്കുന്ന പ്രവർത്തകരെ നിയന്ത്രിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും രാജിക്കത്തിൽ തബസ്സും കുറ്റപ്പെടുത്തി.
''പ്രവാചകനെതിരെ ഇത്തരം വിദ്വേഷ പരാമർശങ്ങൾ ബി.ജെ.പി നേതാക്കൾ നടത്തിയിട്ടും ഞാൻ പാർട്ടിയിൽ അംഗമായി തുടരുകയും അതിനെ പിന്തുണക്കുകയും ചെയ്താൽ എന്നെക്കാൾ വലിയ കുറ്റവാളി മറ്റാരുമുണ്ടാകില്ല. ഇപ്പോൾ എനിക്ക് ബോധം വന്നു, എനിക്ക് ഇനി പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയില്ല,''- സംസ്ഥാന അധ്യക്ഷനെഴുതിയ രാജിക്കത്തിൽ തബസ്സും മിർസ വ്യക്തമാക്കി. 10 വർഷം മുമ്പാണ് ഇവർ ബി.ജെ.പി അംഗമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.