മുഖം മിനുക്കി രാജധാനി ശതാബ്​ദി ട്രെയിനുകൾ

ന്യൂഡൽഹി: ഉൽസവ സീസണ്​ മുന്നോടിയായി ഇന്ത്യൻ റെയിൽവ ​ട്രെയിനുകളുടെ മുഖം മിനുക്കുന്നു. ശതാബ്​ദി, രാജധാനി ട്രെയിനുകളിലാണ്​  ഒക്​ടോബർ മുതൽ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുക​.

ശുചിത്വമുള്ള കോച്ചുകൾ, കാറ്ററിങ്​ സർവീസ്​, യൂണിഫോം അണിഞ്ഞ ജീവനക്കാർ, വിനോദസൗകര്യങ്ങൾ എന്നിവയാണ്​ ട്രെയിനുകളിൽ ഒരുക്കുക. ആദ്യ ഘട്ടമായി 15 ശതാബ്​ദി ട്രെയിനുകളിലും 15 രാജധാനി ട്രെയിനിലുമാണ്​ ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുക. പദ്ധതി നടപ്പിലാക്കുന്നതിനായി 25 കോടി രൂപയാണ്​ റെയിൽവെ മാറ്റിവെച്ചിരിക്കുന്നത്​.

പ്രൊജക്​ട്​ സ്വർണ്ണ എന്ന പദ്ധതിക്ക്​ കീഴിലാണ്​ ഇന്ത്യൻ റെയിൽവെ മന്ത്രാലയം ട്രെയിനുകൾ മോടി കൂട്ടുന്നത്​. മുംബൈ, ഹൗറ, പട്​ന, റാഞ്ചി, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കുള്ള 15 രാജധാനി ട്രെയിനുകളാണ്​ മോടി കൂട്ടുക. ഹൗറ-പുരി, ന്യൂഡൽഹി-ഛണ്ഡിഗഢ്​, ന്യൂഡൽഹി-കാൺപൂർ, ഹൗറ-റാഞ്ചി എന്നീ റൂട്ടുകളിലെ ശതാബ്​ദി ട്രെയിനുകളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കും. ഇതിനൊപ്പം ​ട്രെയിനുകളിലെ സുരക്ഷ വർധിപ്പിക്കാനും റെയിൽവെക്ക്​ പദ്ധതിയുണ്ട്​.

Tags:    
News Summary - rajadhani shdabthi train get new feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.