അസമിലെ മുസ്‌ലിംകളിൽ ബംഗ്ലാദേശ് വംശജർ വർധിക്കുന്നു -ഹിമന്ത ബിശ്വ ശർമ

ഗുവാഹതി: അസമിൽ ബംഗ്ലാദേശ് വംശജരായ മുസ്‌ലിം ജനസംഖ്യ വർധിക്കുകയാണെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗുവാഹതിയിൽ ബി.ജെ.പിയുടെ രണ്ട് ദിവസം നീണ്ട സംസ്ഥാന സർക്കാർ എക്സിക്യൂട്ടീവിനെ അഭിസംബോധന ചെയ്യവെയാണ് ഹിമന്ത ഇക്കാര്യം പറഞ്ഞത്.

2011ലെ സെൻസസ് പ്രകാരം അസമിൽ 34 ശതമാനം മുസ്‌ലിം ജനസംഖ്യയുണ്ടായിരുന്നു. മൂന്ന് ശതമാനം അസമീസ് മുസ്‌ലിംകളെ മാറ്റിനിർത്തിയാൽ ബംഗ്ലാദേശി വംശജരായ മുസ്‌ലിം ജനസംഖ്യ അസമിൽ 31 ശതമാനമായിരുന്നു. 2021ൽ സെൻസസ് നടത്തിയിട്ടില്ല. 2027ൽ സെൻസസ് റിപ്പോർട്ട് പുറത്തുവരുമ്പോൾ, ബംഗ്ലാദേശ് വംശജരായ മുസ്‌ലിം ജനസംഖ്യ ഏകദേശം 40 ശതമാനം ആയിരിക്കും -ഹിമന്ത പറഞ്ഞു.

"ശങ്കർ-ആസാൻ ദേശ് എന്ന് പറഞ്ഞുകൊണ്ട് മുൻ സർക്കാർ അസമിൽ ഒരു തെറ്റായ കഥ സൃഷ്ടിച്ചു. ഞങ്ങളുടെ കുട്ടിക്കാലം മുതൽ ശങ്കർ-മാധവിനെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടുണ്ട്, പക്ഷേ ശങ്കർ-ആസനെക്കുറിച്ച് കേട്ടിട്ടില്ല. ഇത് തെറ്റായ ആഖ്യാനം സൃഷ്ടിച്ചുകൊണ്ട് നമ്മുടെ മനസ്സിൽ ബലപ്രയോഗത്തിലൂടെ സൃഷ്ടിച്ചതാണ്. മാധവദേവൻ ശങ്കർദേവയുടെ ശിഷ്യനായിരുന്നു. അസാൻ ഫഖീർ അവിടെ ഉണ്ടായിരുന്നു, പക്ഷേ ശങ്കർദേവയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. ലച്ചിത് ബർഫുകാനും ബാഗ് ഹസാരികയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ചരിത്രത്തിൽ ബാഗ് ഹസാരികയെക്കുറിച്ച് പരാമർശമില്ല. മുൻ സർക്കാർ മറ്റ് സമുദായങ്ങളെ പ്രീതിപ്പെടുത്താൻ തെറ്റായ ഒരു ആഖ്യാനം സൃഷ്ടിക്കാൻ ശ്രമിച്ചു -ഹിമന്ത കുറ്റപ്പെടുത്തി.

അസമിലെ സെൻസസ് ഡാറ്റ പുറത്തുവരാനിരിക്കെയാണ് ഹിമന്തയുടെ പരാമർശങ്ങൾ ഉണ്ടായിരിക്കുന്നത്. അസമിലെ ബി.ജെ.പി സർക്കാർ നേരത്തെ സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിച്ചിരുന്നു.

Tags:    
News Summary - Himanta Biswa Sarma says Bangladeshi-Origin Muslim Population In Assam is Growing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.