അഗർത്തല: ത്രിപുരയിൽ ധലായ് ജില്ലയിലെ മസ്ജിദിന് തീയിടാൻ ശ്രമം. മസ്ജിദ് കോമ്പൗണ്ടിനകത്ത് ജയ് ശ്രീറാം എഴുതിയ ഭീഷണിക്കത്തും ബജ്റങ് ദൾ പതാകയും മദ്യകുപ്പികളും കണ്ടെത്തി.
മനു - ചൗമനു റോഡിലെ മൈനാമ ജമാ മസ്ജിദിൽ ഡിസംബർ24നാണ് സംഭവം. മസ്ജിദിലെ ഇമാം പുലർച്ചെ എത്തിയപ്പോൾ പ്രാർത്ഥന നടക്കുന്നിടത്ത് മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ജയ് ശ്രീറാം ഉൾപ്പെടെ എഴുതിയ ഭീഷണിക്കത്തും ബജ്റങ് ദൾ പതാകയും കണ്ടെത്തി.
ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്, ഇതിലും വലുതാണ് അടുത്ത് സംഭവിക്കുക എന്നിങ്ങനെയാണ് കത്തിലുള്ളത്. പള്ളിയുടെ ചില ഭാഗങ്ങൾക്ക് തീവെച്ചെങ്കിലും തീ കൂടുതൽ വ്യാപിച്ചിട്ടുണ്ടായിരുന്നില്ല.
ഇത് പ്രദേശത്തെ മുസ്‌ലിം സമൂഹത്തെ ഭയപ്പെടുത്താനും അക്രമത്തിന് പ്രേരിപ്പിക്കാനുമുള്ള മനഃപൂർവമായ ശ്രമമാണെന്ന് മസ്ജിദ് അധികൃതർ പറഞ്ഞു. മസ്ജിദ് കമ്മിറ്റി ചൗമാനു പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.