ഒരു കുടുംബം; വോട്ട് പല ബൂത്തിൽ: ഫാമിലി ഗ്രൂപ്പിങ് നടത്തുമെന്ന് കമീഷൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഐ.​ആ​റി​ന് സ​മാ​ന്ത​ര​മാ​യി ധൃ​തി​പി​ടി​ച്ച് ബൂ​ത്ത് പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ന്ന​തോ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ വോ​ട്ട​ർ​മാ​ർ പ​ല ബൂ​ത്തു​ക​ളി​ലാ​യി. ഒ​രേ ബൂ​ത്തി​ൽ ത​ന്നെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​ല​യി​ട​ത്താ​യ കേ​സു​ക​ളു​മു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ഓ​രോ ബൂ​ത്തി​ലെ​യും വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1100 നും 1150 ​നും മ​ധ്യേ നി​ജ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​ത്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​ർ​ത്തി നോ​ക്കാ​തെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യ​തും കാ​ര​ണ​മാ​യി. അ​തേ​സ​മ​യം, ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ടു​മെ​ന്നും ഫാ​മി​ലി ഗ്രൂ​പ്പി​ങ് ന​ട​ത്തി അ​ന്തി​മ പ​ട്ടി​ക​ക്ക് മു​ൻ​പ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ 70 ശ​ത​മാ​നം ബൂ​ത്തു​ക​ളി​ലും 1200-1500 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു നേ​ര​ത്തെ വോ​ട്ട​ർ​മാ​ർ. ഇ​ത് 1150 ൽ ​താ​ഴെ​യാ​ക്കാ​നാ​ണ്​ ബൂ​ത്ത് പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ന്ന​ത്. ഇ​തോ​ടെ 5,030 ബൂ​ത്തു​ക​ൾ പു​തു​താ​യി വ​ന്നു. അ​തേ​സ​മ​യം, 1150ൽ ​അ​ധി​കം വ​രു​ന്ന വോ​ട്ട​ർ​മാ​രെ പു​തി​യ ബൂ​ത്തി​ലേ​ക്ക് മാ​റ്റാ​ൻ കൃ​ത്യ​മാ​യ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പാ​ലി​ക്കാ​ത്ത​താ​ണ് വോ​ട്ട​ർ​മാ​ർ ചി​ത​റി​പ്പോ​കാ​ൻ കാ​ര​ണം. വോ​ട്ട​റു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലാ​ക​ണം പു​തി​യ ബൂ​ത്ത്. മാ​റ്റു​മ്പോ​ൾ ഒ​രു കു​ടും​ബ​ത്തി​ൽ എ​ത്ര അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​വ​ർ എ​ല്ലാ​വ​രും ഒ​രു ബൂ​ത്തി​ൽ ത​ന്നെ​യാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഒ​രു ബൂ​ത്തി​ൽ അ​ധി​ക​മു​ള്ള 200 പേ​രെ മ​റ്റൊ​ന്നി​ലേ​ക്ക് മാ​റ്റാ​ൻ ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് ഈ ​ബൂ​ത്ത് ഉ​ൾ​ക്കൊ​ള്ളു​ന്ന കേ​ന്ദ്ര​ത്തി​ലെ മ​റ്റ് ബൂ​ത്തു​ക​ളി​ൽ ഒ​ഴി​വു​ണ്ടോ എ​ന്ന​താ​യി​രു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം ര​ണ്ട് കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ ബൂ​ത്തു​ക​ൾ പ​രി​ഗ​ണി​ച്ചു. അ​തി​നും വ​ഴി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് തൊ​ട്ട​ടു​ത്ത ബൂ​ത്തു​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ബൂ​ത്ത് രൂ​പ​വ​ത്​​ക​രി​ച്ച​ത്. ഫ​ല​ത്തി​ൽ, ഒ​രു വി​ല്ലേ​ജ്/ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ചു​രു​ങ്ങി​യ​ത് അ​ഞ്ചു​വ​രെ പു​തി​യ ബൂ​ത്തു​ക​ളാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

എസ്.ഐ.ആർ: രേഖയുള്ളവരുടെ ഹിയറിങ് ഒഴിവാക്കണമെന്ന് പാർട്ടികൾ

തിരുവനന്തപുരം: മാപ്പിങ് ചെയ്യാനാകാത്തവരിലെ രേഖകൾ കൈവശമുള്ളവരുടെ കാര്യത്തിൽ ഹിയറിങ് ഒഴിവാക്കണമെന്ന് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ. എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ)മാരാണെന്നും ഇത് നിയമപരമായ അവരുടെ അധികാരമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) വ്യക്തമാക്കി.

അതേ സമയം, ബൂത്ത് തലത്തിന് പുറമേ ജില്ല തലത്തിലും നിയോജക മണ്ഡല തലത്തിലും ബി.എൽ.എ മാതൃകയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ നിയോഗിക്കണമെന്ന ആവശ്യം അംഗീകരിച്ചു. ജില്ല തലത്തിൽ ‘ബി.എൽ.എ-ഒന്ന്’ എന്ന പേരിലും ബൂത്ത് തലത്തിൽ ‘ബി.എൽ.എ’ -രണ്ട് എന്ന പേരിലും നിയോജകമണ്ഡലാടിസ്ഥാനത്തിൽ ‘ബി.എൽ.എ-മൂന്ന്’ എന്ന പേരിലുമാകും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ നിയോഗിക്കുക. സി.പി.എം പ്രതിനിധി എം.വിജയകുമാറാണ് സി.ഇ.ഒ വിളിച്ച രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചത്.

അ​യ്യ​പ്പ​ൻ മ​രി​ച്ചി​ട്ടി​ല്ല; ഇ​വി​​ടു​ണ്ട്..

ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​രു​ടെ പ​ട്ടി​ക​യി​ൽ മ​രി​ച്ചെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യ പ​ല​രും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന്​ കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി എം.​കെ റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 67കാ​ര​ൻ അ​യ്യ​പ്പ​ന്റെ വി​വ​രം ത​ന്‍റെ കൈ​വ​ശ​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ ഫോം 6 ​വാ​ങ്ങി​ക്കാ​തെ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

മാ​പ്പ്​ ചെ​യ്യാ​നാ​കാ​ത്ത​വ​രു​ടെ പ​ട്ടി​ക അ​സം​ബ്ലി മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​ക​ണം. പു​ന:​ക്ര​മീ​ക​ര​ണ​ത്തി​ലൂ​​ടെ പു​തു​താ​യി വ​ന്ന 5000 പു​തി​യ ബൂ​ത്തു​ക​ളു​ടെ വി​വ​രം വെ​ബ്സൈ​റ്റി​ലി​ല്ല. സ​മ​ർ​പ്പി​ക്കേ​ണ്ട തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ൽ എ​ട്ടാ​മ​ത്തേ​ത്​ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്. ജാ​തി​യു​ടെ പേ​രി​ൽ പൗ​ര​ത്വം ന​ൽ​കു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ലീ​ഗ്​ പ്ര​തി​നി​ധി അ​ഡ്വ. കെ.​എ​സ്.​എ ഹ​ലീ​മും ഉ​ന്ന​യി​ച്ചു. രാ​ജ്യ​ത്ത്​ ഒ​രു പൗ​ര​ന് ജാ​തി​യു​ടെ പേ​രി​ല​ല്ല വോ​ട്ട​വ​കാ​ശം ന​ൽ​കു​ന്ന​ത്. അ​തു​കൊ​ണ്ട് ജാ​തി​യു​ടെ പേ​രി​ൽ വോ​ട്ട​വ​കാ​ശം ന​ൽ​കാ​നു​ള്ള നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ത് മ​റ്റു ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ക്ക് ഇ​ട​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യ്യ​പ്പ​ന്‍റെ രേ​ഖ​ക​ളും അ​​ദ്ദേ​ഹം ക​മീ​ഷ​ന്​ കൈ​മാ​റി.

Tags:    
News Summary - One family; vote in multiple booths: Commission says family grouping will be implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.