'ഇര ക്ഷമിച്ചു എന്നതുകൊണ്ട് മാത്രം പോക്സോ കേസിൽ പ്രതി കുറ്റക്കാരനല്ലാതാകുന്നില്ല'; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഇര ക്ഷമിച്ചു എന്നതുകൊണ്ട് മാത്രം ശാസ്ത്രീയ തെളിവുകൾ ലഭ്യമായ പോക്സോ കേസിൽ പ്രതിയെ വെറുതെ വിടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം തടവ് വിധിച്ച കേസിലാണ് കോടതി നിരീക്ഷണം.

ഇത്തരം കേസുകളിൽ ഇരക്ക് മേൽ കുടുംബാംഗങ്ങളുടെ സമ്മർദ്ദം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. തന്നോട് അതിക്രമം നടത്തിയ ആളെ ഒരു കുട്ടി സംരക്ഷിക്കേണ്ട അവസ്ഥ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

സംരക്ഷകരിൽ നിന്ന് സംരക്ഷണം നഷ്ടപ്പെടുമെന്ന ഭീഷണിയെതുടർന്നാകാം പ്രതിക്കെതിരായ മൊഴി മാറ്റാൻ കുട്ടി നിർബന്ധിതയായതെന്ന് നിരീക്ഷിച്ച കോടതി 20 വർഷത്തെ ജയിൽ ശിക്ഷ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീൽ റദ്ദുചെയ്തു.

2016 ൽ 12 വയസ്സിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ രണ്ടാനച്ഛനിൽ നിന്ന് പീഡനം നേരിട്ടുവെന്നാണ് കേസ്. വിചാരണ വേളയിൽ പെൺകുട്ടി പ്രതിക്കെതിരായി നൽകിയ മൊഴി മാറ്റുകയായിരുന്നു. 

Tags:    
News Summary - Just because the victim forgave doesn't make the accused innocent in a POCSO case'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.