രാജ് താക്കറെ

ഏക സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും പെട്ടന്ന് നടപ്പാക്കണം -പ്രധാനമന്ത്രിയോട് രാജ് താക്കറെ

പുണെ: രാജ്യത്ത് ഏക സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും കൊണ്ടുവരണമെന്ന് എം.എൻ.എസ് അധ്യഷൻ രാജ് താക്കറെ. പുണെയിൽ നടന്ന പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് എത്രയും വേഗം നടപ്പാക്കണമെന്നും ജനസംഖ്യ നിയന്ത്രണത്തിൽ നിയമം കൊണ്ടുവരണമെന്നും ഔറംഗബാദിന്റെ പേര് സംഭാജിനഗർ എന്നാക്കി മാറ്റണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാറിനെതിരെ റാലിയിൽ രാജ് താക്കറെ ആഞ്ഞടിച്ചു. ഔറംഗബാദിലെ ലോക്‌സഭാ സീറ്റിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെ വിജയിപ്പിക്കാൻ എം.വി.എ കൂട്ട് നിന്നെന്ന് അദ്ദേഹം ആരോപിച്ചു.

ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് അയോധ്യ പര്യടനം മാറ്റി വെച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഉച്ചഭാഷിണി വിഷയത്തിൽ തന്നെ എതിർക്കുന്നവരാണ് തനിക്കെതിരെ പ്രചരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഹിന്ദുത്വ പരാമർശത്തിൽ ഏത് ഹിന്ദുത്വയെ കുറിച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് രാജ് താക്കറെ ചോദിച്ചു. സംഭാജി നഗർ വിഷയത്തിൽ യുക്തി രഹിതമായ നിലാപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ഔറംഗബാദിന്റെ പേര് സംഭാജി നഗർ എന്നാക്കി മാറ്റേണ്ടതില്ലെന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനക്കെതിരെ രാജ് താക്കറെ പറഞ്ഞു.

Tags:    
News Summary - Raj Thackeray urges PM Modi to bring in Uniform Civil Code, population control law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.