തമിഴ്നാട്ടിലെ രാഹുലിന്‍റെ പ്രസംഗം; ചട്ടലംഘനമല്ല -തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: തമിഴ്നാട്ടിലെ കൊളേജ് വിദ്യാർഥികളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമാണെന്ന പരാതി തള്ളി തെരഞ്ഞെടുപ്പ് കമീഷൻ. അതേസമയം, രാഹുലിന്‍റെ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് നിരീക്ഷകർ റിപ്പോർട്ട് നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

പരിപാടിയിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചുവെന്ന് തമിഴ്നാട് ചീഫ് തെരഞ്ഞെടുപ്പ് ഒാഫീസർ സത്യഭാരത സഹോ വ്യക്തമാക്കി.

മാർച്ച് 13ന് രാഹുൽ ഗാന്ധി സ്റ്റെല്ല മേരീസ് കൊളേജിലാണ് വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് വിദ്യാർഥികളുമായി ആശയവിനിമയം നടത്താൻ കൊളേജ് അധികൃതർ അനുമതി നൽകിയതിനെതിരെ തമിഴ്നാട് സർക്കാർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു.

Tags:    
News Summary - Rahul’s interaction with students of Tamil Nadu college didn’t violate poll code-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.