അമേത്തി, റായ്ബറേലി സീറ്റുകളിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുലും പ്രിയങ്കയും - ജയ്റാം രമേശ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അമേത്തി, റായ്ബറേലി സീറ്റുകളിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് നേതാക്കളും കോൺഗ്രസ് പാർട്ടിയുടെ താര പ്രചാരകരാണെന്നും രാജ്യത്തുടനീളം വിപുലമായ പ്രചാരണം നടത്തിവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് വൈകിട്ടോടെ വിഷയത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"ഇന്ന് വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും മത്സരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ അവർക്ക് രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്താനുണ്ട്. രണ്ടുപേരും ഞങ്ങളുടെ താരപ്രചാരകരാണ്. എന്നാൽ സംഘടനയും പ്രവർത്തകരും രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു" -ജയറാം രമേശ് പറഞ്ഞു

ഇൻഡ്യ മുന്നണിയുടെ വിജയത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ ബി.ജെ.പിയുടെ സീറ്റുകൾ ഗണ്യമായി കുറയും. ഒന്നും രണ്ടും ഘട്ടങ്ങൾക്ക് ശേഷം ഇൻഡ്യ മുന്നണിക്ക് വിജയം ലഭിക്കുമെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Rahul, Priyanka 'have to decide' on contesting from Amethi, Raebareli: Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.