ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് കേസ് പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ആക്ടിവിസ്റ്റ് െഷഹ്സാദ് പൂനെവാല. 2013 സെപ്തംബറിൽ ഡൽഹിയിലെ ഹോട്ടലിൽ െവച്ചായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഇത് നിഷേധിക്കുമോ എന്നും പുനെവാല ചോദിച്ചു. ട്വിറ്ററിലൂടെയാണ് പുനെവാലെയുെട ആരോപണം. അരുൺ ജെയ്റ്റ്ലിയും മദ്യ രാജാവ് വിജയ് മല്യയും കൂടിക്കാഴ്ച നടത്തിയെന്നും ജെയ്റ്റ്ലി രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടതിന് പിറകെയാണ് പുനെവാലെ ആരോപണവുമായി രംഗത്തെത്തിയത്.
‘2013 െസപ്തംബറിൽ നീരവ് മോദി ഡൽഹി ഇംപീരിയൽ ഹോട്ടലിൽ നടത്തിയ കോക്ക്ടെയ്ൽ പാർട്ടിയിൽ രാഹുൽ ഗാന്ധി പെങ്കടുത്തിട്ടുണ്ട്. അതേസമയമാണ് അമ്മാവനും മകനും തെറ്റായ രീതിയിൽ വായ്പ അനുവദിച്ചത്. പി.എൽ പുനിയയുടെ പക്കൽ അരുൺ ജെയ്റ്റ്ലിയും വിജയ് മല്യയും കൂടിക്കാഴ്ച നടത്തിയതിെൻറ തെളിവുണ്ടെങ്കിൽ, താൻ ഇത് ഖുർആൻ തൊട്ട് സത്യം ചെയ്യാം, നുണ പരിശോധനക്ക് വിധേയനാകാനും തയാറാണ്.’ - പുനെവാല ട്വിറ്ററിലുടെ പറഞ്ഞു.
‘സെപ്തംബറിെല കോക്ക്ടെയിൽ പാർട്ടിയിൽ വെച്ച് നീരവ് മോദിെയ കണ്ടത് രാഹുൽ ഗാന്ധി നിഷേധിക്കുമോ? എെൻറ ഒാർമ ശരിയാണെങ്കിൽ സെപ്തംബർ 11നായിരുന്നു ആ പാർട്ടി. ഇംപീരിയൽ ഹോട്ടലിൽ കുറേ സമയം രാഹുൽ ചെലവഴിച്ചിട്ടുണ്ട്. അതേ കാലഘട്ടത്തിൽ തന്നെയാണ് മെഹുൽ ചോക്സിക്കും നീരവ് മോദിക്കും ലോൺ അനുവദിച്ചത്. എസ്.പി.ജിയുടെ കൈവശം രേഖകളുണ്ട്. അല്ലെങ്കിൽ നുണ പരിശോധനക്ക് വിധേയനാകണോ?’ - എന്നും പുനെവാല ചോദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.