രാഹുൽ എന്നാൽ ഭാരതം, ഭാരതം എന്നാൽ രാഹുൽ -കോൺഗ്രസ് യു.പി അധ്യക്ഷൻ

ലഖ്നോ: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് യു.പി കോൺഗ്രസ് അധ്യക്ഷൻ ബ്രിജ് ലാൽ ഖബ്രി. രാഹുൽ എന്നാൽ ഭാരതമാണെന്നും ഭാരതം എന്നാൽ രാഹുലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേയും ഭരണഘടനെയേയും രക്ഷിക്കുക എന്നതാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. വാർത്താ ഏജൻസിക്ക് ന്ൽകിയ അഭിമുഖത്തിലാണ് ഖബ്രിയുടെ പരാമർശം.

'ഇന്ന്, രാഹുൽജി രാജ്യത്തെ സംരക്ഷിക്കാൻ സജ്ജമാ‍യി കഴിഞ്ഞു, ലക്ഷകണക്കിന് ആളുകൾ അദ്ദേഹത്തെ പിന്തുടരുന്നു. എനിക്ക് പറയാനുള്ളത്, രാഹുൽ ഗാന്ധിയെന്നാൽ ഭാരതവും ഭാരതമെന്നാൽ രാഹുൽ ഗാന്ധിയുമാണെന്നാണ്.' -ഖബ്രി പറഞ്ഞു.

രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള ഉത്തർപ്രദേശിൽ ഒരു ജില്ലയിലൂടെ മാത്രമാണല്ലോ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത് എന്ന ചോദ്യത്തിന് ഭാരതം ഒരു ജില്ലയോ ഒരു സംസ്ഥാനമോ അല്ലെന്നും അത് സംസ്ഥാനങ്ങളുടെ കൂട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര 13 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും യാത്രക്ക് വലിയൊരു ലക്ഷ്യമുണ്ടെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയ ഖബ്രി ബി.ജെ.പി സർക്കാർ രാജ്യത്തെ വിൽക്കുകയാണെന്നും ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചു. ഒക്ടോബർ ഒന്നിനാണ് ബ്രിജ് ലാൽ ഖബ്രിയെ ഉത്തർപ്രദേശ് അധ്യക്ഷനായി നിയമിച്ചത്. 

Tags:    
News Summary - "Rahul Means Bharat, Bharat Means Rahul": New UP Congress Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.